Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

മുഖ്യമന്ത്രിയുടെ ​ഗൂഢാലോചന, ​ഗുരുതരമായ പ്രോട്ടോകോൾ ലംഘനം: ​ഗവർണർ

12:55 PM Dec 12, 2023 IST | ലേഖകന്‍
Advertisement

ന്യൂഡൽഹി: സംസ്ഥാന സർക്കാരിനും പൊലീസിനും എതിരേ ​ഗുരുതര ആരോപണവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തനിക്കെതിരെ ആക്രമണം നടത്താനുള്ള ഗൂഢാലോചനക്ക് മുഖ്യമന്ത്രിയാണ് നേതൃത്വം നൽകിയതെന്ന അതീവ ​ഗുരുതരമായ ആരോപണമാണ് ​ഗവർണർ നടത്തിയത്. പൊലീസ് വാഹനത്തിൽ അക്രമികളെ കൊണ്ടുവന്നാണ് തന്റെ ഔദ്യോ​ഗിക വാഹനം തടഞ്ഞത്. പ്രവർത്തകരെ തിരിച്ച് കൊണ്ടുപോയതും പൊലീസ് വാഹനത്തിലാണ്. വിദ്യാർത്ഥികളെ ഇളക്കിവിട്ടത് മുഖ്യമന്ത്രിയുടെ പ്രസംഗമാണെന്നും ഗവർണർ ആരോപിച്ചു. അക്രമികൾക്കെതിരായ ദുർബല വകുപ്പുകൾ നിലനിൽക്കില്ലെന്ന് ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും അറിയിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ബസിന് ഷൂ എറിഞ്ഞവർക്കെതിരെ ചുമത്തിയ വകുപ്പുകൾ ഏതാണെന്നും ഗവർണർ ചോദിച്ചു. കേരളത്തിൽ ഭരണഘടന പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം ആവർത്തിച്ചു. ഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നേരത്തെ എസ്എഫ്‌ഐയുടെ പ്രതിഷേധത്തിൽ രാജ് ഭവൻ സർക്കാറിനോട് റിപ്പോർട്ട് തേടിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കേന്ദ്ര സർക്കാരും റിപ്പോർട്ട് ആവശ്യപ്പെടാനാണ് സാധ്യത. അതേസമയം സിറ്റി പൊലീസ് കമ്മീഷണർ ഇന്ന് എഡിജിപിക്ക് റിപ്പോർട്ട് നൽകും. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ അടക്കം ചേർത്താണ് റിപ്പോർട്ട് നൽകുക. പ്രതിഷേധക്കാർ കാറിന് മേൽ ചാടി വീണത് ഗുരുതര സുരക്ഷ വീഴ്ച ഉണ്ടാക്കിയെന്ന് ഗവർണർ വിമർശിച്ചിരുന്നു. അതീവ ​ഗുരുതരമായ പ്രോട്ടോകോൾ ലംഘനമാണിത്. ഇതിനിടെ കരിങ്കൊടി വീശി പ്രതിഷേധിച്ച 19 എസ്എഫ്‌ഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പാളയത്ത് പ്രതിഷേധിച്ച ഏഴ് പേരെയും തിരുവനന്തപുരം ജനറൽ ആശുപത്രിക്ക് സമീപത്ത് വച്ച് പ്രതിഷേധിച്ച ഏഴ് പേരെയും പേട്ടയിൽ പ്രതിഷേധിച്ച അഞ്ച് പേരെയുമാണ് കസ്റ്റഡിയിലെടുത്തത്.

Advertisement

Tags :
featured
Advertisement
Next Article