Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു

01:20 PM Mar 06, 2024 IST | Online Desk
Advertisement

വിവാദ ആൾദൈവം സന്തോഷ് മാധവൻ അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിൽ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച്‌ രാത്രിയാണ് സന്തോഷ് മാധവനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ച കേസിലടക്കം ശിക്ഷിക്കപ്പെട്ടിരുന്നു.

Advertisement

ശാന്തിതീരം എന്ന സന്യാസാശ്രമം നടത്തുകയും ഒട്ടേറെ വിവാദങ്ങളിലും വഞ്ചനാക്കുറ്റങ്ങളിലും അറസ്‌റ്റിലായി ജയിൽവാസം അനുഭവിക്കുകയും ചെയ്‌തിട്ടുണ്ട്. പ്രവാസിയായ മലയാളി സ്ത്രീയിൽ നിന്ന് 45 ലക്ഷം തട്ടിച്ചെന്ന കേസും ഇയാൾക്കെതിരെ ചുമത്തിയിരുന്നു. അറസ്റ്റു ചെയ്യപ്പെടുമ്പോൾ കൊച്ചിയിൽ ശാന്തിതീരമെന്ന പേരിൽ ആശ്രമം നടത്തുകയായിരുന്നു സന്തോഷ് മാധവൻ. 2009 മെയ് മാസത്തിലാണ് സന്തോഷ് മാനവനെ എറണാകുളം അഡീ. സെഷൻസ് കോടതി 16 വർഷം തടവിന് വിധിച്ചത്.

Tags :
featuredkerala
Advertisement
Next Article