Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സെന്റ് ഫ്രാൻസിസ് സേവ്യറുടെ തിരുശേഷിപ്പിനെതിരായ വിവാദ പരാമർശം; ആർഎസ്എസ് മുൻ മേധാവി സുഭാഷ് വെലിങ്കർക്കെതിരെ പ്രതിഷേധം ശക്തം

10:28 AM Oct 07, 2024 IST | Online Desk
Advertisement

പനജി: സെന്റ് ഫ്രാൻസിസ് സേവ്യറുടെ തിരുശേഷിപ്പ് ഡിഎൻഎ പരിശോധന നടത്തണമെന്ന് പറഞ്ഞ ആർഎസ്എസ് മുൻ മേധാവി സുഭാഷ് വെലിങ്കറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധം ശക്തം. ഗോവയിലെ വിവിധ കേന്ദ്രങ്ങളിലാണ് പ്രതിഷേധം. അറസ്റ്റ് ആവശ്യപ്പെട്ട് വിവിധ പൊലീസ് സ്റ്റേഷനുകളിൽ പരാതികൾ ലഭിച്ചു. കഴിഞ്ഞ ദിവസം നടന്ന പൊതു പരിപാടിയിലാണ് സുഭാഷ് വെലിങ്കർ ഈ അധിക്ഷേപ പരാമർശം നടത്തിയത്. ഈ പ്രസ്താവന ഗോവയിലെ ക്രിസ്തീയ വിശ്വാസികളുടെ മതവികാരത്തെ വ്രണപ്പെടുത്തി എന്നാരോപിച്ചാണ് കഴിഞ്ഞ രണ്ട് ദിവസമായി ഗോവയിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്.

Advertisement

മതവികാരം വ്രണപ്പെടുത്തിയതിന് ഭാരതീയ ന്യായ സംഹിതയിലെ (ബിഎൻഎസ്) 299 പ്രകാരം കേസെടുത്തിരുന്നു. മൂന്ന് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പാണിത്. എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ സുഭാഷ് വെലിങ്ക‍ർ ഒളിവിൽ പോവുകയായിരുന്നു. സുഭാഷ് വെല്ലിങ്കാറിൻ്റെ പരാമർശത്തിനെതിരെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുൾപ്പെടെ രംഗത്തെത്തിയിരുന്നു. ബിജെപിയുടെ വിഭജന അജണ്ടയുടെ ഭാഗമാണ് പരാമർശമെന്നും ഗോവയിലെയും ഇന്ത്യയിലെയും മുഴുവൻ ജനങ്ങളും അതിനെ ഒറ്റക്കെട്ടായി ചെറുക്കുമെന്നും രാഹുൽ പറഞ്ഞു.

Tags :
nationalnewsPolitics
Advertisement
Next Article