കർഷക സമരത്തെക്കുറിച്ച് വിവാദപരമായ പ്രസ്താവന; കങ്കണയെ തള്ളി ബിജെപി
04:06 PM Aug 27, 2024 IST | Online Desk
Advertisement
കർഷകരുടെ പ്രതിഷേധത്തിനെതിരെ സർക്കാർ ശക്തമായ നടപടികൾ സ്വീകരിച്ചില്ലായിരുന്നുവെങ്കിൽ രാജ്യം ബംഗ്ലാദേശിനെപ്പോലെ പ്രതിസന്ധിയിലേക്ക് നീങ്ങുമായിരുന്നു എന്ന കങ്കണ റണാവത്തിൻ്റെ പരാമർശത്തെ തള്ളി ബിജെപി. ഇത്തരം കാര്യങ്ങളിൽ അഭിപ്രായം പറയാൻ കങ്കണയെ അധികാരപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.
Advertisement
കങ്കണ നടത്തിയ പ്രസ്താവന പാർട്ടിയുടെ അഭിപ്രായമല്ലെന്നും ബിജെപിയുടെ നയപരമായ വിഷയങ്ങളിൽ പാർട്ടിയെ പ്രതിനിധീകരിച്ച് പ്രസ്താവനകൾ നടത്താൻ കങ്കണ റണാവത്തിന് അനുമതിയോ അധികാരമോ ഇല്ല. ഭാവിയിൽ ഇത്തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതിൽ നിന്നും കങ്കണയെ വിലക്കിയതായും വിശദീകരണ കുറിപ്പിൽ ബിജെപി പറയുന്നു.