ലിവിങ് ടുഗെതർ ബന്ധത്തിലെ കുട്ടികളെ ചൊല്ലി തർക്കങ്ങൾ കൂടുന്നു: വനിതാ കമ്മീഷൻ
12:02 PM Dec 17, 2024 IST
|
Online Desk
Advertisement
കൊച്ചി: ലിവിങ് ടുഗെതർ ബന്ധങ്ങൾ വർധിക്കുന്നതിനൊപ്പം ആ ബന്ധത്തിലുണ്ടാകുന്ന കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട തർക്കങ്ങളും കൂടുന്നുവെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. വിവാഹേതര ബന്ധങ്ങൾ കൂടുന്നത് കുടുംബ ബന്ധങ്ങൾ ഇല്ലാതാക്കുന്നുവെന്നും കുട്ടികളെ അത് പലവിധത്തിൽ ബാധിക്കുന്നുണ്ടെന്നും സതീദേവി പറഞ്ഞു. വടക്കേ ഇന്ത്യയിൽനിന്നുള്ള യുവതിയുടെ പരാതിയിൽ ലിവിങ് ടുഗെതറിൽ ജനിച്ച കുട്ടിക്കും യുവതിക്കും പ്രതിമാസം 15,000 രൂപ നൽകാൻ കമ്മീഷൻ ഉത്തരവിട്ടു. 117 പരാതികളാണ് അദാലത്തിൽ കമ്മീഷൻ പരിഗണിച്ചത്. കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വി ആർ മഹിളാമണി എന്നിവരും അദാലത്തിൽ പങ്കെടുത്തു. എറണാകുളം ഗസ്റ്റ് ഹൗസ് ഹാളിൽ ചേർന്ന കമ്മീഷൻ ജില്ലാ മെഗാ അദാലത്തിനു ശേഷമായിരുന്നു പ്രതികരണം.
Advertisement
Next Article