പാചകവാതക സിലിണ്ടർ വില വർധിച്ചു
11:03 AM Mar 01, 2024 IST
|
ലേഖകന്‍
Advertisement
കൊച്ചി: വാണിജ്യാവശ്യങ്ങൾക്കുളള സിലിണ്ടറിന്റെ വിലയിൽ വൻ വർദ്ധനവ്. കേരളത്തിൽ 26 രൂപയാണ് കൂട്ടിയത് . പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഇതോടെ പാചകവാതക സിലിണ്ടർ വില 1806 രൂപയായി ഉയർന്നു. തുടർച്ചയായ രണ്ടാം മാസമാണ് പാചക വാതക വിലയിൽ വർദ്ധനവ് ഉണ്ടാകുന്നത്.
വിലവർദ്ധനയ്ക്ക് ശേഷം ഡൽഹിയിൽ 19 കിലോഗ്രാം ഭാരമുള്ള എൽപിജി സിലിണ്ടറിൻ്റെ ചില്ലറ വിൽപ്പന വില 1,795.00 രൂപയാകും.
ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ ഇതുവരെ മാറ്റമില്ല.
Advertisement
Next Article