സഹകരണ പെൻഷൻകാരുടെ സെക്രട്ടേറിയറ്റ് മാർച്ച് നാളെ
തിരുവനന്തപുരം: സഹകരണ പെൻഷൻകാരുടെ നിർത്തലാക്കിയ ക്ഷാമബത്ത ഇടക്കാലാശ്വാസമായി നൽകണമെന്നതുൾപ്പെടെയുള്ള വിവിധ ആവശ്യങ്ങളുന്നയിച്ച് നാളെ കേരളാ കോ-ഓപ്പറേറ്റീവ് സർവീസ് പെൻഷനേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് മാർച്ചും ധർണയും നടത്തും. പ്രതിഷേധ ധർണ പ്രൈമറി കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി ജോയ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സഹകരണ ജനാധിപത്യവേദി സംസ്ഥാന പ്രസിഡന്റ് കരകുളം കൃഷ്ണപിള്ള ധർണയെ അഭിവാദ്യം ചെയ്യും. സഹകരണ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ സംഘടനാ നേതാക്കൾ പ്രതിഷേധ ധർണയിൽ ആശംസകൾ അർപ്പിക്കും. സഹകരണ പെൻഷൻകാരുടെ ന്യായമായ ആവശ്യങ്ങളുന്നയിച്ചുകൊണ്ട് അയ്യൻകാളി ഹാളിന് സമീപത്ത് നിന്നുമാരംഭിക്കുന്ന സെക്രട്ടേറിയറ്റ് മാർച്ചിലും ധർണയിലും മുഴുവൻ സഹകരണ പെൻഷൻകാരും പങ്കെടുക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് എം സുകുമാരനും ജനറൽ സെക്രട്ടറി മുണ്ടൂർ രാമകൃഷ്ണനും അഭ്യർത്ഥിച്ചു.