Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

'തീയതി മാറ്റിയത്തിൽ ആശ്വാസം; ആശങ്കകൾ ഉണ്ടാക്കാതെ നേരത്തെ തന്നെ മാറ്റാമായിരുന്നു' ; രാഹുൽ മാങ്കൂട്ടത്തിൽ

03:34 PM Nov 04, 2024 IST | Online Desk
Advertisement

പാലക്കാട്‌: കല്പത്തി തേരുമായി ബന്ധപ്പെട്ട് ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സന്തോഷവും ആശ്വാസവും തരുന്ന തീരുമാനമെന്ന് രാഹുൽ മങ്കൂട്ടത്തിൽ. തെരഞ്ഞെടുപ്പ് തീയതി വന്നപ്പോൾ തന്നെ യുഡിഎഫ് ആവശ്യപ്പെട്ടതാണ്. പ്രതിപക്ഷ നേതാവ് കത്തുനൽകുക വരെ ഉണ്ടായെന്നും രാഹുൽ പറഞ്ഞു. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിൽ ഗുരുതരമായ അനാസ്ഥ ഉണ്ടായി. സംസ്ഥാന തെരെഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ ഭരണകൂടത്തിനും വീഴ്ച സംഭവിച്ചു. ബിജെപിയും സിപിഎമ്മും തീയതി മാറ്റണമെന്ന് കത്ത് നൽകിയത് പ്രഹസനമാണെന്നും. ഇടപെടാൻ കഴിയുന്നവർ അത് ചെയ്യാതെ കത്തുനൽകിയത് പ്രഹസനമാണെന്നും രാഹുൽ കുറ്റപ്പെടുത്തി. നാട്ടിൽ എല്ലാ കാര്യങ്ങളിലും ക്രെഡിറ്റ്‌ എടുക്കുന്ന സിപിഎം ഇതിൽ വേണ്ടെന്ന് പറയുന്നത് അതിശയം. അത്രപോലും ആത്മാർത്ഥത വിഷയത്തിൽ കാണിക്കാത്തത് കൊണ്ടാണ്. യുഡിഎഫ് എല്ലാവർക്കും വേണ്ടിയാണ് ഇടപെട്ടതെന്നും രാഹുൽ പറഞ്ഞു.

Advertisement

Tags :
kerala
Advertisement
Next Article