Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വോട്ടെണ്ണൽ തുടങ്ങി, മൂന്നിടത്തും കോൺ​ഗ്രസ് ലീഡ്
രാജസ്ഥാനിൽ ഒപ്പത്തിനൊപ്പം

08:30 AM Dec 03, 2023 IST | Veekshanam
Advertisement

ന്യൂഡൽഹി: കോൺഗ്രസ് വലിയ പ്രതീക്ഷ വെക്കുന്ന നാല് സംസ്ഥാനങ്ങളിലേക്കുളള തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യം പോസ്റ്റൽ വോട്ടുകളാണ് എണ്ണിയത്. ഇതു പൂർത്തിയായപ്പോൾ മൂന്ന് സംസ്ഥാനങ്ങളിലും കോൺ​ഗ്രസ് മുന്നേറ്റം തുടങ്ങി. രാജസ്ഥാനിൽ ഒപ്പത്തിനൊപ്പം. ഇരുമുന്നണികൾക്കും ഈ തെരഞ്ഞെടുപ്പ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുളള 'സെമി ഫൈനലാണ്'. ഏറെ പ്രതീക്ഷയോടെയാണ് കോൺഗ്രസും ബിജെപിയും സെമി ഫൈനലിന് നോക്കിക്കാണുന്നത്.

Advertisement

രാജസ്ഥാനിലെ 200 ൽ 199 സീറ്റുകളിലും, മധ്യപ്രദേശിലെ 230 സീറ്റുകളിലും, ഛത്തീസ്ഘട്ടിലെ 90 സീറ്റുകളിലും, തെലങ്കാനയിൽ 119 സീറ്റുകളിലും ഫലം ഇന്നറിയാം. പത്ത് മണിയോടെ ഫലസൂചനകൾ പുറത്ത് വരും. രാജസ്ഥാനിലെ 200 ൽ 199 മണ്ഡലങ്ങളിലെ ഫലം ഇന്ന് വരും. 74.75 ശതമാറ്റം പോളിംഗാണ് ഇക്കുറി രേഖപ്പെടുത്തിയത്. ഭരണത്തുടർച്ച കിട്ടുമെന്ന് കോൺഗ്രസും, തിരികെ വരുമെന്ന് ബിജെപിയും പ്രതീക്ഷിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാൻ.

Tags :
featured
Advertisement
Next Article