ജസ്‌ന കേസ് തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി; നടപടി പിതാവിന്റെ ഹര്‍ജിയില്‍
12:58 PM May 10, 2024 IST | Online Desk
Advertisement
ജസ്‌ന തിരോധാന കേസില്‍ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. ജസ്‌നയുടെ പിതാവ് ജെയിംസിന്റെ ഹര്‍ജിയില്‍ തിരുവനന്തപുരം സി ജെ എം കോടതിയാണ് തുടരന്വേഷണത്തിന് ഉത്തരവിട്ടത്. സിബിഐ അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിജെഎം കോടതിയില്‍
ജസ്‌നയുടെ പിതാവ് ഹർജി നൽകിയത്.
Advertisement
മുദ്രവെച്ച കവറിൽ കേസുമായി ബന്ധപ്പെട്ട തെളിവുകളും കോടതിയിൽ ജെയിംസ് ഹാജരാക്കി. ജെസ്ന മരിച്ചെന്നോ ജീവിച്ചിരിക്കുന്നെന്നോ സ്ഥാപിക്കുന്ന ഒരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് സിബിഐയുടെ വാദം. അതുകൊണ്ട് കേസന്വേഷണം അവസാനിപ്പിക്കണമെന്ന് സിബിഐ കോടതിയോട് ആവശ്യപ്പെടുകയും ക്ലോഷര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. എന്നാൽ ജെയിംസ് കോടതിയിൽ സമർപ്പിച്ച തെളിവുകൾ പരിശോധിച്ച ശേഷം പുനരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.