Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ക്ഷേത്രങ്ങൾ സിനിമാ ചിത്രീകരണത്തിനുള്ള സ്ഥലമല്ലെന്ന് ഹൈക്കോടതി

10:29 AM Oct 09, 2024 IST | Online Desk
Advertisement
Advertisement

കൊച്ചി:ഭക്തര്‍ക്ക് ആരാധനയ്ക്കുള്ളതാണ് ക്ഷേത്രങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി.

തൃപ്പൂണിത്തുറ ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തില്‍ സിനിമ ഷൂട്ടിങ് അനുവദിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് കോടതിയുടെ പരാമര്‍ശം. ക്ഷേത്രവുമായി ബന്ധമില്ലാത്ത സിനിമകളും വിഡിയോകളും ചിത്രീകരിക്കാന്‍ അനുവദിക്കരുതെന്നാണ് ഹര്‍ജിയിലെ ആവശ്യം.

ഹര്‍ജിയില്‍ കോടതി സര്‍ക്കാരിന്റെയും ദേവസ്വത്തിന്റെയും വിശദീകരണം തേടിയിട്ടുണ്ട്. അടുത്തിടെ പൂര്‍ണത്രയേശ ക്ഷേത്രം 'വിശേഷം' എന്ന സിനിമയുടെ ഷൂട്ടിങ്ങിനായി അനുവദിച്ചെന്നും സിനിമക്കാര്‍ക്കൊപ്പം ഹിന്ദുക്കളല്ലാത്ത സ്ത്രീ-പുരുഷന്മാര്‍ കയറിയെന്നും ചൂണ്ടിക്കാട്ടി ദിലീപ് മേനോന്‍, ഗംഗ വിജയന്‍ എന്നിവരാണ് ക്ഷേത്രത്തിലെ സിനിമ ഷൂട്ടിങ്ങിനെതിരെ ഹര്‍ജി സമര്‍പ്പിച്ചത്.

അഹിന്ദുക്കള്‍ക്കുള്‍പ്പെടെയാണ് സിനിമാ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ക്ഷേത്രത്തിലേക്ക് പ്രവേശനാനുമതി നല്‍കിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ പാരമ്പര്യവും ആചാരവും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ദേവസ്വം ഉദ്യോഗസ്ഥര്‍ക്കാണെന്നും ഹർജിക്കാരന്‍ ചൂണ്ടിക്കാട്ടി.

നേരത്തെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ സിനിമ ചിത്രീകരണത്തിന് ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു

Tags :
Cinemafeaturedkeralanews
Advertisement
Next Article