Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എസ്എഫ്ഐയെ വിമർശിച്ച പ്രിൻസിപ്പലിനെതിരെ നടപടിയെന്തിനെന്ന് കോടതി

07:08 PM Mar 22, 2024 IST | veekshanam
Advertisement

തിരുവനന്തപുരം: എസ്എഫ്ഐ  എന്ന വിദ്യാർത്ഥി സംഘടനയെ  ഒരു സാമൂഹ്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പരസ്യമായി വിമർശിച്ച  പ്രിൻസിപ്പലിനെതിരെ  സർക്കാർ എന്തിന് അച്ചടക്ക നടപടിയെടുക്കണമെന്ന്  ഹൈക്കോടതി ഡിവിഷൻ ബെഞ്ച്.  നേരത്തെ പ്രിൻസിപ്പൽ എംഎസ്എഫിനെ വിമർശിച്ചപ്പോൾ  സർക്കാർ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നും കോടതി സർക്കാർ അഭിഭാഷകനോട് ആരാഞ്ഞു.
ഈ മാസം 31 ന് സർവീസിൽ നിന്നും വിരമിക്കുന്ന കാസർഗോഡ് ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. രമയ്‌ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായുള്ള സർക്കാരിന്റെ അന്വേഷണന ടപടികൾ  റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട അപ്പീൽ ഹർജിയിൽ ഡിവിഷൻ ബെഞ്ച് വാദം കേൾക്കവേ ജസ്റ്റിസ്‌ മുഹമ്മദ്‌ മുസ്താക്ക്, ജസ്റ്റിസ് ശോഭ അന്നമ്മ എന്നിവരടങ്ങുന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സാമൂഹ്യ മാധ്യമത്തിൽ പ്രിൻസിപ്പൽ  നൽകിയ ഇന്റർവ്യൂ പൂർണ്ണമായും ഓപ്പൺ കോടതിയിൽ സ്ക്രീനിൽ പ്രദർശിപ്പിച്ചു. പ്രിൻസിപ്പൽ സർക്കാരിനെതിരെ  യാതൊരു പരാമർശവും  നടത്തിയിട്ടില്ലെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. അച്ചടക്കം നടപ്പിലാക്കുന്നതിന്റെ ഭാഗമായി മുൻ എസ്എഫ്ഐ നേതാക്കൾ അനാവശ്യമായി കാമ്പസിൽ പ്രവേശിക്കുന്നത് പ്രിൻസിപ്പൽ തടഞ്ഞിരുന്നു. കോളേജിൽ വിദ്യാർത്ഥികൾ നടത്തുന്ന അസാന്മാർഗിക പ്രവർത്തനങ്ങളും വ്യാപകമായ ലഹരി  ഉപയോഗവും  തടയാൻ ശ്രമിക്കുകയും എസ്എഫ്ഐ നേതാക്കൾക്കെതിരെ പരാമർശം നടത്തുകയും ചെയ്തുവെന്നതാണ് ഡോ. രമയ്ക്കെതിരെ അച്ചടക്ക നടപടിക്ക് സർക്കാരിന് പ്രേരിപ്പിച്ചത്. എസ്എഫ്ഐ നേതാക്കളുടെ പരാതിയിൽ ഡോ. രമയെ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് നീക്കി മഞ്ചേശ്വരം ഗവ. കോളേജിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.  ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു നേരിട്ട് ഇടപെട്ടായിരുന്നു പ്രിൻസിപ്പലിന്റെ സ്ഥലം മാറ്റം.
അധ്യാപികയ്ക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന്റെ  ഭാഗമായി  അന്വേഷണത്തിന് കോഴിക്കോട് കോളേജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറെ സർക്കാർ ചുമതലപ്പെടുത്തിയിരിക്കുകയാണ്. ഡോ. രമ മാർച്ച് 31 സർവീസിൽ നിന്നും വിരമിക്കുന്നതിനു മുമ്പ് തിരക്കിട്ട് അന്വേഷണം പൂർത്തിയാക്കണമെന്ന എസ്എഫ്ഐയുടെ സമ്മർദ്ദം പരിഗണിച്ചായിരുന്നു നടപടി. വിരമിക്കുന്നതിനു മുമ്പ് സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യാനും അന്വേഷണം പൂർത്തിയാകുന്നതുവരെ അധ്യാപികയുടെ പെൻഷൻ ആനുകൂല്യങ്ങൾ അനിശ്ചിതമായി തടയുകയുമാണ് ലക്ഷ്യം. ഈ മാസം 12 ന് കാസർഗോഡ് കോളേജിൽ അന്വേഷണത്തിന് നേരിട്ട് എത്തിച്ചേരാൻ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടിരുന്നു. എസ്എഫ്ഐ അധിപത്യമുള്ള കോളേജിൽ അന്വേഷണത്തിന് ഹാജരാകുന്നതിലെ സുരക്ഷാ ഭീഷണി അധ്യാപിക ചൂണ്ടിക്കാട്ടിയത് കണക്കിലെടുക്കാതെയാണ് ഡോ. രമയെ കോളേജിൽ എത്താൻ അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്. കോടതി സ്റ്റേ നൽകിയത് കൊണ്ട് അന്വേഷണം നിർത്തി വയ്‌ക്കേണ്ടിവന്നു.
എസ്എഫ്ഐയുടെയും  സിപിഎമ്മിന്റെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സാങ്കേതിക സർവ്വകലാശാല വി.സിയുടെ ചുമതല ഏറ്റെടുത്ത ഡോ. സിസ തോമസിന്റേതിന്  സമാനമായി ഡോ. രമയ്ക്കെതിരെയും നടപടി കൈക്കൊള്ളാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വിദ്യാർത്ഥികളെ അസാന്മാർഗിക പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കുന്നത് കോളേജിലെ മുൻ എസ്എഫ്ഐ വിദ്യാർത്ഥി നേതാവായിരുന്ന ഇമ്മാനുവൽ എന്ന വിദ്യാർത്ഥിയാണെന്ന് പേരെടുത്ത് പ്രിൻസിപ്പൽ പരാമർശിച്ചിരുന്നു. ഇതാണ് എസ്എഫ്ഐയെയും സിപിഎമ്മിനെയും ചൊടിപ്പിച്ചത്.
അതേസമയം, പൂക്കോട് വെറ്റിറിനറി കോളേജിലേതിന് സമാനമായി സംസ്ഥാനത്തെ മറ്റ് കോളേജുകളിലും എസ്എഫ്ഐയ്ക്ക് സർക്കാർ ഒത്താശ ചെയ്യുന്നുവെന്ന ആക്ഷേപം ബലപ്പെടുത്തുന്നതാണ് ഡോ. രമയ്ക്കെതിരായ സർക്കാർ നടപടിയും തുടർന്നുള്ള കോടതിയുടെ ഇടപെടലും. ഹർജിക്കാരിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ ജോർജ് പൂന്തോട്ടമാണ് കോടതിയിൽ ഹാജരായത്

Advertisement

Tags :
keralaPolitics
Advertisement
Next Article