Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സംസ്ഥാനത്ത് ഇന്നലെ 115 കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു

11:09 AM Dec 19, 2023 IST | Online Desk
Advertisement
Advertisement

ഇതോടെ കേരളത്തില്‍ ആക്ടീവ് കേസുകള്‍ 1749 ആയി ഉയര്‍ന്നു.

രാജ്യത്താകെ ആക്ടീവ് കേസുകള്‍ 1970 ആയി. ഇന്നലെ രാജ്യത്താകെ സ്ഥിരീകരിച്ചത് 142 കേസുകളായിരുന്നു. രാജ്യത്തെ ആക്ടീവ് കേസുകളില്‍ 88.78 ശതമാനം കേസുകളും കേരളത്തിലാണ്.

അതേസമയം രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് പരിശോധന നടക്കുന്ന സ്ഥലവും കേരളമാണ്.

കേരളത്തില്‍ കേസുകള്‍ ഉയര്‍ന്നതിന് പിന്നാലെ സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച്‌ ജാഗ്രത കര്‍ശനമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തെ ആകെ ആക്ടീവ് കേസുകളില്‍ 89.38 ശതമാനവും നിലവില്‍ കേരളത്തിലാണുള്ളത്. പരിശോധന ശക്തമാക്കണം, ആള്‍ക്കൂട്ടത്തിലൂടെ രോഗം പടരാതെ നോക്കണം.

ആര്‍ ടി പി സി ആര്‍, ആന്റിജൻ പരിശോധനകള്‍ വര്‍ദ്ധിപ്പിക്കണം. പോസിറ്റീവ് സാമ്പിളുകള്‍ ജനിതക ശ്രേണീ പരിശോധന നടത്തണം. രോഗ വിവരങ്ങള്‍ കേന്ദ്രവുമായി പങ്കുവയ്ക്കണം തുടങ്ങിയ നി‌ര്‍ദേശങ്ങളാണ് കേന്ദ്രം നല്‍കിയത്.

Advertisement
Next Article