Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കുറയാതെ കോവിഡ്, വകഭേദങ്ങൾ കുതിക്കുന്നു

10:47 PM Dec 25, 2023 IST | ലേഖകന്‍
Advertisement

ന്യൂഡൽഹി: കഴിഞ്ഞ നാല് ആഴ്ചയിൽ രാജ്യത്തെ പുതിയ കോവിഡ് കേസുകളുടെ എണ്ണം 52 ശതമാനം വർധിച്ചതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ഞായറാഴ്ച അപ്ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഒരു ദിവസം 656 ആയി വർധിച്ചിട്ടുണ്ട്. സജീവ കേസുകളുടെ 3742 ആയി ഉയർന്നു. കേരളത്തിനൊപ്പം തമിഴ്‌നാട്ടിലും കർണാടകയിലും മഹാരാഷ്ട്രയിലും മംബൈയിലും കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധന കാണിക്കുന്നുണ്ട്.
കോവിഡ് ഉപവകഭേദമായ JN.1 കേസുകൾ ഉയരുന്നു.ഇതുവരെ 63 കേസുകൾ റിപ്പോർട്ട് ചെയ്തു.ഗോവയിൽ 34 കേസുകളും ,മഹാരാഷ്ട്രയിൽ 9,കർണാടകയിൽ 8,കേരളത്തിൽ 6,തമിഴ്നാട്ടിൽ 4, തെലങ്കാനയിൽ രണ്ട് കേസുകളും ആണ് റിപ്പോർട്ട് ചെയ്തത്.ആശങ്കപ്പെടേണ്ടതില്ലെന്നും ജാഗ്രത തുടരണമെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.

Advertisement

ഇന്ത്യയിലുൾപ്പെടെ ആഗോളതലത്തിൽ കോവിഡ്-19 വൈറസിന്റെ പുതിയ ജെഎൻ.1 ഉപ വകഭേദത്തിന്റെ പെട്ടെന്നുള്ള വർധന സർക്കാരുകളെയും ആരോഗ്യ പ്രവർത്തകരെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഗുരുതരമായ അണുബാധകളോ ആശുപത്രിവാസങ്ങളോ ജെഎൻ.1 ഉണ്ടാക്കുന്നില്ലെന്നതിൽ ആശ്വാസമുണ്ട്. വിദഗ്ദരുടെ അഭിപ്രായത്തിൽ, ജെഎൻ.1 (ഒമിക്രോണിന്റെ വകഭേദത്തിൽ നിന്നുള്ളത്) കൂടുതൽ പകരുകയും പനി, ചുമ, ജലദോഷം, തൊണ്ടവേദന, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്.

Tags :
featured
Advertisement
Next Article