For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സി.പി. രാജശേഖരന് ഇൻകാസ് യുഎഇ മാധ്യമപുരസ്കാരം

01:57 PM Nov 05, 2023 IST | Veekshanam
സി പി  രാജശേഖരന് ഇൻകാസ് യുഎഇ മാധ്യമപുരസ്കാരം
Advertisement
Advertisement

ഷാർജ: മാധ്യമ രം​ഗത്തെ സമ​ഗ്ര സംഭാവനകൾക്കുള്ള ഇൻകാസ് യുഎഇ പുരസ്കാരം വീക്ഷണം ഡെപ്യൂട്ടി എഡിറ്റർ സി.പി. രാജശേഖരന്. 38 വർഷമായി മാധ്യമ മേഖലയിലും സാമൂഹ്യ മേഖലയിലും നൽകിയ സംഭാവനകൾ പരി​ഗണിച്ചാണ് പുരസ്കാരമെന്ന് ഇൻകാസ് യുഎഇ പ്രസിഡന്റ് മഹാദേവൻ വാഴശേരി അറിയിച്ചു. ഷാർജ കൺവെൻഷൻ സെന്ററിൽ ഇന്നു രാത്രി എട്ടിനു നടക്കുന്ന റൂളേഴ്സ് ഓഫീസ് ചെയർമാൻ ഷെയ്ഖ് സാലം അബ്ദു റഹ്‌മാൻ സാലം അൽ ഖ്വാസമി പുരസ്കാരം നൽകും. രമേശ് ചെന്നിത്തല, എം.എം. ഹസൻ, ആർ. ചന്ദ്രശേഖരൻ, മെയ്ത്രാ ഹോസ്പിറ്റൽസ് ചെയർമാൻ ഫൈസൽ കുട്ടിക്കോളൻ, ലുലു ഗ്രൂപ്പ് ഫിനാൻഷ്യൽ ഹോൾഡിഡിം​ഗ്സ് മാനേജിം​ഗ് ഡയറക്റ്റർ അദീപ്എം അഹമ്മദ്,, എലൈറ്റ് ഗ്രൂപ്പ് ചെയർമാൻ ആർ. ഹരികുമാർ, ദുബായ് സിൽവർ ഹോം റിയൽ എസ്റ്റേറ്റ് മാനേജിം​ഗ് ഡയറക്റ്റർ വി.ടി. സലീം, ഇൻകാസ് പ്രസിഡന്റ് മഹാദേവൻ വാഴശേരി തുടങ്ങിയവർ പങ്കെടുക്കും.

Author Image

Veekshanam

View all posts

Advertisement

.