സിപിഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്ദുൾ ഷുക്കൂർ കോൺഗ്രസിലേക്ക്
11:31 AM Mar 25, 2024 IST
|
Online Desk
Advertisement
സിപിഐ പത്തനംതിട്ട മണ്ഡലം സെക്രട്ടറി അബ്ദുൾ ഷുക്കൂർ കോൺഗ്രസിലേക്ക്. എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് ചുമതല വഹിച്ചിരുന്ന ആളാണ് സിപിഐ നേതാവായിരുന്ന അബ്ദുൾ ഷുക്കൂർ. സിപിഐ നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസത്തെത്തുടർന്നാണ് ജില്ലാ കൗൺസിൽ അംഗം കൂടിയായ അബ്ദുൾ ഷുക്കൂർ രാജി വെച്ചത്.
Advertisement
രാജി വെച്ച അബ്ദുൾ ഷുക്കൂർ ഇന്ന് കോൺഗ്രസ് അംഗത്വം സ്വീകരിക്കും. ഡിസിസി പ്രസിഡന്റ് സതീഷ് കൊച്ചുപറവമ്പിൽ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വീകരിക്കും. സിപിഐയുടെ വ്യാപാരി സംഘടനയായ വ്യാപാരി വ്യവസായി ഫെഡറേഷന്റെ ജില്ലാ പ്രസിഡന്റായും 14 വർഷത്തോളം സിപിഐ പത്തനംതിട്ട ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു അബ്ദുൾ ഷുക്കൂർ.
Next Article