Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എല്ലാ മാലിന്യവും സ്വീകരിക്കുന്ന പാര്‍ട്ടിയായി സിപിഐഎം മാറി

02:49 PM Nov 05, 2024 IST | Online Desk
Advertisement

പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടത് രാഷ്ടീയമെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പാലക്കാട് പോരാട്ടമെന്നും മുല്ലപ്പള്ളി പറഞ്ഞു. ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ ആശയ പോരാട്ടമാണ് നടക്കേണ്ടതെന്നും അദ്ദേഹം പ്രതികരിച്ചു.

Advertisement

സരിന്‍ രാഷ്ട്രീയവും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളും പറയുന്നില്ല. എല്ലാ മാലിന്യവും സ്വീകരിക്കുന്ന പാര്‍ട്ടിയായി സിപിഐഎം മാറി. വരുന്നവരെ ഒക്കെ കൈ കഴുകി സ്വീകരിക്കുന്ന പാര്‍ട്ടി ആകാന്‍ കോണ്‍ഗ്രസിന് പറ്റില്ല. അതാണ് സരിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് പറ്റിയത്.

സരിനെ കോണ്‍ഗ്രസ് നടത്തിയിരുന്ന ഒരു പോരാട്ടത്തിലും കണ്ടിട്ടില്ല. സരിനെ ഒറ്റപ്പാലത്ത് നിര്‍ദേശിച്ചത് കെപിസിസി അല്ല. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരല്ല പാര്‍ട്ടി വിട്ടവര്‍. സരിന്‍ പറയേണ്ടത് രാഷ്ട്രീയമാണ്, കൈ കൊടുക്കുന്നതല്ല പറയേണ്ടതെന്നും പാലക്കാട്ടെ കോണ്‍ഗ്രസില്‍ ഗൗരവമായ പ്രശ്നങ്ങളില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു

Tags :
featuredkeralanewsPolitics
Advertisement
Next Article