92 കാരിയുടെ വോട്ട് രേഖപ്പെടുത്തി സിപിഐഎം നേതാവ്
01:07 PM Apr 19, 2024 IST
|
Online Desk
Advertisement
കാസർഗോഡ് ലോക്സഭാ മണ്ഡലത്തിൽ കള്ളവോട്ട് രേഖപ്പെടുത്തിയതായി പരാതി. കല്യാശ്ശേരി പാറക്കടവിൽ സിപിഐഎം നേതാവ് 92 കാരിയുടെ വോട്ട് രേഖപ്പെടുത്തി എന്നതാണ് പരാതി. വീട്ടിലെത്തിയുള്ള വോട്ടിൽ ക്രമക്കേട് നടന്നു എന്ന് തെളിയിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളും പുറത്തുവന്നു.
Advertisement
വയോധികയായ ദേവി വോട്ട് രേഖപ്പെടുത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം നടന്നത്. സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേശനാണ് ഈ വോട്ട് രേഖപ്പെടുത്തിയത്. വോട്ടിംഗ് നടത്തുന്നതിന്റെ രഹസ്യ സ്വഭാവം സംരക്ഷിക്കുന്നതിൽ വീഴ്ച സംഭവിച്ചു എന്ന് ചൂണ്ടിക്കാട്ടി പോളിംഗ് ഉദ്യോഗസ്ഥറെ സസ്പൻഡ് ചെയ്തു.
Next Article