Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ധാര്‍ഷ്ട്യം പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റിയെന്ന് സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്

03:51 PM Jul 05, 2024 IST | Online Desk
Advertisement

കൊച്ചി: മേല്‍ത്തട്ട് മുതല്‍ താഴെത്തട്ട് വരെയുള്ള കേഡര്‍മാരുടെ ധാര്‍ഷ്ട്യം പാര്‍ട്ടിയെ ജനങ്ങളില്‍ നിന്ന് അകറ്റിയെന്ന് സിപിഐഎമ്മിന്റെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട്. തെറ്റായ പ്രവണതകളും അഹന്തയും ഇല്ലാതാക്കാനുള്ള തിരുത്തല്‍ വേണമെന്നും ഇക്കാര്യത്തില്‍ ആസൂത്രിതമായ പരിപാടികള്‍ വേണമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഇടത് പരമ്പരാഗത വോട്ടുകള്‍ ബിജെപിയിലേക്ക് പോയത് ആശങ്കാജനകമാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ആറ്റിങ്ങലിലും ആലപ്പുഴയിലും പാര്‍ട്ടിയുടെ അടിസ്ഥാന വോട്ടുകള്‍ ബിജെപിയിലേക്ക് പോയി. ആറ്റിങ്ങലില്‍ 684 വോട്ടിനാണ് തോറ്റതെങ്കിലും ആലപ്പുഴയില്‍ ബിജെപി ഇടത് വോട്ടിന് തൊട്ടടുത്ത് എത്തിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Advertisement

ഹിന്ദു വികാരവും ജാതി സ്വാധീനവും പല മണ്ഡലങ്ങളിലും ഒരു പരിധി വരെ ഇടത് വോട്ടടിത്തറയെ ബാധിച്ചു. ബിജെപി സംഘപരിവാര്‍ രാഷ്ട്രീയത്തെ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടി കാര്യമായ ശ്രദ്ധ കൊടുത്തില്ല. ഇത് മുന്‍ഗണനയോടെ ഏറ്റെടുക്കേണ്ട വിഷയമാണത്. മുസ്ലിം പ്രീണനമെന്ന തെറ്റായ ആരോപണത്തിന് തിരിച്ചടി നല്‍കണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ജാതി മത സംഘടനകള്‍ തിരഞ്ഞെടുപ്പില്‍ കാര്യമായ പങ്ക് വഹിച്ചു. എസ്എന്‍ഡിപി യോഗം ഏറിയും കുറഞ്ഞും ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. ക്രൈസ്തവ സഭകളിലെ ഒരു വിഭാഗവും ബിജെ പിക്ക് വേണ്ടി പ്രവര്‍ത്തിച്ചു. തൃശൂര്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ച പിന്തുണ ഇതിന്റെ പ്രകടനമാണ്. എസ്എന്‍ഡിപി യോഗം നേതൃത്വത്തിന്റെ ദുരൂഹ പങ്ക് പുറത്തു കൊണ്ടു വരാന്‍ പാര്‍ട്ടി ഉചിതമായ നടപടി എടുക്കണമെന്നും റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു. ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയും മുസ്ലിം ലീഗിന് ഒപ്പം ചേര്‍ന്ന് എല്‍ഡിഎഫിന് എതിരെ പ്രവര്‍ത്തിച്ചു.

കേരളത്തിലെ തിരഞ്ഞെടുപ്പ് കണക്ക് ആകെ തെറ്റിയെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വോട്ടെടുപ്പിന് മുന്‍പും പിന്‍പും ലഭിച്ച കണക്കുകള്‍ തമ്മില്‍ വലിയ അന്തരമുണ്ട്. ജനവികാരം തിരിച്ചറിയുന്നതില്‍ പാര്‍ട്ടി യൂണിറ്റുകള്‍ക്ക് കഴിഞ്ഞില്ല എന്നതാണ് ഇത് വ്യക്തമാക്കുന്നത്. ജനങ്ങളുമായുള്ള ജൈവ ബന്ധത്തിലെ ദൗര്‍ബല്യങ്ങള്‍ തിരുത്തണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ മുന്‍ഗണന വേണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നുണ്ട്. പാവപ്പെട്ടവര്‍ക്കും തൊഴിലാളികള്‍ക്കും വേണ്ടി സര്‍ക്കാര്‍ പണം ചെലവഴിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്നാണ് റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശം.

Advertisement
Next Article