Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ദിവ്യക്കെതിരെ സംഘടനാ നടപടിക്ക് സി പി എം

10:27 AM Oct 25, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: പൊലീസ് റിപ്പോർട്ട്‌ എതിരായതോടെ പി പി ദിവ്യക്കെതിരെ സംഘടനാ നടപടിക്ക് സി പി എം. തരം താഴ്ത്തൽ ഉൾപ്പെടെ കടുത്ത നടപടികളാണ് ചർച്ചയിൽ. അടുത്ത ബുധനാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റിൽ തീരുമാനമുണ്ടാകും.

Advertisement

ഇന്നലെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും ദിവ്യക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന സൂചന നൽകിയിരുന്നു.

ആസൂത്രിതമായി എ ഡി എമ്മിനെ, ദിവ്യ വ്യക്തിഹത്യ നടത്തിയെന്നാണ് പൊലീസ് റിപ്പോർട്ട്‌.

ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജിയിൽ ചൊവ്വാഴ്ചയാണ് ഉത്തരവ്. അതുവരെ അറസ്റ്റ്‌ നീളാനാണ് സാധ്യത.

എന്നാൽ ഉപതെരെഞ്ഞെടുപ്പ് സമയത്ത് വിഷയം ചർച്ചയാകുന്നത് ക്ഷീണമെന്നാണ് സി പി എമ്മിലെ പൊതുവികാരം.

അന്വേഷണ സംഘത്തിന് മുന്നിൽ ഇന്നോ നാളെയോ ഹാജരായി സഹകരിക്കാനുള്ള നിർദേശം ദിവ്യക്ക് സി പി എം നൽകി എന്നാണ് വിവരം.

Tags :
featuredkeralanews
Advertisement
Next Article