For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സിപിഎമ്മിൽ തിരുത്തൽ നാടകം; തോറ്റതിന്റെ കുറ്റം മാധ്യമങ്ങൾക്ക്

*മുഖ്യമന്ത്രി ശൈലി മാറ്റുന്നതെന്തിനെന്ന് എംവി ഗോവിന്ദൻ *എസ്എൻഡിപി ആർഎസ്എസിന്റെ വലയിൽ വീണുവെന്ന് പാർട്ടി
10:33 PM Jun 20, 2024 IST | Online Desk
സിപിഎമ്മിൽ തിരുത്തൽ നാടകം  തോറ്റതിന്റെ കുറ്റം മാധ്യമങ്ങൾക്ക്
Advertisement

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ തിരിച്ചടി നേരിട്ടതിന് പിന്നാലെ സർക്കാരിലും പാർട്ടിയിലും തിരുത്തലുകൾ വരുത്തുമെന്ന സിപിഎമ്മിന്റെ പ്രഖ്യാപനം വെറും നാടകം. പിണറായി സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരമാണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് പാർട്ടി ജില്ലാഘടകങ്ങളിലും ഘടകകക്ഷി യോഗങ്ങളിലും വിലയിരുത്തലുണ്ടായിട്ടും അത് പൂർണമായി ഉൾക്കൊള്ളാതെ കുറ്റം മുഴുവൻ എസ്എൻഡിപി, ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ, മാധ്യമങ്ങൾ എന്നിവയുടെ ചുമലിൽ ചാരി പാർട്ടി കൈകഴുകി.
അതേസമയം, മുഖ്യമന്ത്രിയുടെ പെരുമാറ്റവും പ്രവർത്തന ശൈലിയും മോശമാണെന്ന് വരുത്തിത്തീർക്കാൻ ചില മാധ്യമങ്ങൾ ശ്രമിക്കുന്നതിനെ അംഗീകരിക്കേണ്ടതില്ലെന്നാണ് യോഗത്തിന്റെ പൊതുതീരുമാനം. മുഖ്യമന്ത്രി എന്ത് ശൈലിയാണ് മാറ്റേണ്ടതെന്ന് യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പാർട്ടി സെക്രട്ടറി എംവി ഗോവിന്ദൻ മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുചോദ്യം ഉന്നയിച്ചു. വലതുപക്ഷ മാധ്യമങ്ങൾ എടുത്ത നിലപാട് സർക്കാരിനും പാർട്ടിക്കും മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായിരുന്നു. പിണറായി വിജയനെ കടന്നാക്രമിച്ച് കള്ളപ്രചാരവേല നടത്തി ഇമേജ് തകർക്കാൻ ശക്തമായ ശ്രമം നടത്തി. പാർട്ടി നേതൃത്വത്തെ മാധ്യമങ്ങൾ ടാർഗറ്റ് ചെയ്തു. അത്തരം പ്രചാരണങ്ങൾ ജനങ്ങളിൽ സ്വാധീനം ചെലുത്തി. മാധ്യമങ്ങൾ ശരിയായി പ്രവർത്തിക്കാതെ കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേല ചെയ്തത് വലതുപക്ഷ തീവ്രശക്തികൾക്ക് ഗുണം ചെയ്തുവെന്നും എംവി ഗോവിന്ദൻ പറഞ്ഞു.
അതേസമയം, ജനങ്ങളുടെ മനോഭാവം മനസ്സിലാക്കുന്നതില്‍ പാർട്ടിക്കും മുന്നണിക്കും പരാജയം സംഭവിച്ചെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തൽ. ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട് കേരള രാഷ്ട്രീയത്തിനുള്ള പരിമിതി പരാജയത്തിന് കാരണമായി. ജാതി രാഷ്ട്രീയത്തിന്റെയും സ്വത്വ രാഷ്ട്രീയത്തിന്റെയും കാര്യത്തിലുള്ള ആര്‍എസ്എസ് ഇടപെടല്‍ ഒരുവിഭാഗം വോട്ടുകൾ നഷ്ടമാക്കി.
തെരഞ്ഞെടുപ്പില്‍ തോല്‍ക്കാനിടയായ കാരണങ്ങളെല്ലാം ആദ്യമേ മനസ്സിലാക്കിയിട്ടും ജയിക്കാന്‍ സാധിക്കും എന്നായിരുന്നു പാർട്ടിയുടെ ധാരണ. ജനങ്ങളുടെ മനോഭാവം മനസ്സിലാക്കുന്നതില്‍ പാർട്ടിക്ക് വേണ്ടത്ര സാധിച്ചില്ല. സൂക്ഷമമായ പരിശോധനയില്‍ അതാണ് കണ്ടെത്തിയത്. ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരുടെ മനസ്സ് മനസ്സിലാക്കി പ്രവര്‍ത്തനം കാര്യക്ഷമതയോടെ നടത്താന്‍ കഴിയണമെന്നും ഗോവിന്ദൻ വ്യക്തമാക്കി.
ഇതിനായി പ്രകാശ്കാരാട്ട്, സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളെ പങ്കെടുപ്പിച്ച് ബഹുജന കൂട്ടായ്മകൾ സംഘടിപ്പിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.