Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

എസ്എൻഡിപിയെ കടന്നാക്രമിച്ച് സിപിഎം;
ഇടതുപക്ഷത്തിന്റെ വോട്ടുകൾ ബിജെപിക്ക് നൽകി

10:29 PM Jun 20, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: എസ്എൻഡിപി നേതൃത്വത്തെയും വെള്ളാപ്പള്ളി നടേശനെയും മകൻ തുഷാർ വെള്ളാപ്പള്ളിയുടെ പാർട്ടിയെയും കടന്നാക്രമിച്ച് സിപിഎം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ലഭിക്കേണ്ട അടിസ്ഥാന വോട്ടുകൾ ബിഡിജെഎസിലൂടെ ബിജെപിക്ക് നൽകിയെന്ന ഗുരുതരമായ ആരോപണമുന്നയിച്ചാണ് കടന്നാക്രമണം. ശ്രീനാരായണ ഗുരുദേവന്റെ ദര്‍ശനങ്ങള്‍ ബലികഴിക്കുന്ന നിലപാടുകളാണ് ഇപ്പോഴത്തെ നേതൃത്വം സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ പറഞ്ഞു.
‘‘സംഘപരിവാര്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി നടത്തിവരുന്ന പ്രവര്‍ത്തനങ്ങളുടെ ഫലമായി എസ്എന്‍ഡിപിയിലെ ഒരു വിഭാഗം അവര്‍ക്കനുകൂലായ നിലപാട് സ്വീകരിച്ചതാണെന്നാണ് സിപിഎം വിലയിരുത്തല്‍. ബിഡിജെഎസിലൂടെ എസ്എന്‍ഡിപിയിലേക്ക് ബിജെപി ആസൂത്രിതമായി കടന്നുകയറിയിരിക്കുന്നു. എസ്എന്‍ഡിപിയില്‍ വര്‍ഗീയവല്‍ക്കരണത്തിനെ പിന്തുണയ്ക്കു വിഭാഗമാണ് ബിജെപിയെ അനുകൂലിക്കുന്നത്’’ – ഗോവിന്ദന്‍ പറഞ്ഞു.
വെള്ളാപ്പള്ളി നടേശന്റെ മകന്‍ തുഷാര്‍ വെള്ളാപ്പള്ളി, ഇപ്പോള്‍ ഭാര്യ ഇവരെല്ലാം മെല്ലെ മെല്ല ആര്‍എസ്എസ്‌വല്‍ക്കരിക്കുന്നതിനു വേണ്ടി നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനങ്ങള്‍ പിന്തുടരുന്നവര്‍ യഥാര്‍ഥ എസ്എന്‍ഡിപി പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ തിരിച്ചുവരുമെന്ന പ്രത്യാശയും അദ്ദേഹം പങ്കുവച്ചു.

Advertisement

Tags :
kerala
Advertisement
Next Article