For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

സിപിഎം - ബിജെപി ബന്ധം സത്യമെന്ന് തെളിഞ്ഞു; ജയരാജന്റെ കൂടിക്കാഴ്ചകൾ മുഖ്യമന്ത്രിക്ക് വേണ്ടി: വി ഡി സതീശൻ

01:03 PM Aug 31, 2024 IST | Online Desk
സിപിഎം   ബിജെപി ബന്ധം സത്യമെന്ന് തെളിഞ്ഞു  ജയരാജന്റെ കൂടിക്കാഴ്ചകൾ മുഖ്യമന്ത്രിക്ക് വേണ്ടി  വി ഡി സതീശൻ
Advertisement

തൃശ്ശൂർ: സിപിഎം- ബിജെപി ബന്ധം സത്യമെന്ന് തെളിഞ്ഞതായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തെരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ ഉന്നയിച്ച വാദങ്ങൾ ശരിവയ്ക്കുന്നതാണ് ഇപ്പോഴുള്ള ഇ പി ജയരാജന് എതിരായ നടപടി. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ജയരാജൻ ജാവദേക്കറെ കണ്ടത്.

Advertisement

'ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖരമായും പ്രകാശ് ജാവദേക്കറുമായും ഇ പി ജയരാജന് ബന്ധമുണ്ടെന്ന് പറഞ്ഞത് പ്രതിപക്ഷമാണ്. മുഖ്യമന്ത്രി ഉൾപ്പെടെ അത് നിഷേധിച്ചെങ്കിലും ഇപ്പോൾ അത് സത്യമാണെന്ന് തെളിഞ്ഞു. ഇപ്പോൾ എന്താണ് സിപിഎം ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തിയതെന്ന് അറിയില്ല. സിപിഎമ്മിന് ബിജെപിയുമായി തെറ്റായ ബന്ധമുണ്ടെന്ന് ആരോപിച്ചത് സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇ പി ജയരാജന്റെ കൂടിക്കാഴ്ചകൾ എല്ലാം. മുഖ്യമന്ത്രിക്കെ എതിരായ കേസുകൾ ദുർബലപ്പെടുത്താൻ കൂടിയായിരുന്നു ഈ കൂടിക്കാഴ്ചകൾ. തെരഞ്ഞെടുപ്പ് കാലത്ത് ഇ പി ജയരാജനെ പാർട്ടി സംരക്ഷിച്ചു. പ്രകാശ് ജാതകരെ കണ്ടാൽ എന്താണ് കുഴപ്പം ഞാനും കണ്ടിട്ടുണ്ടല്ലോ എന്ന് ചോദിച്ച മുഖ്യമന്ത്രിയുടെ ചോദ്യം ഇപ്പോഴും മറുപടിയില്ലാതെ നിലനിൽക്കുന്നുണ്ടെന്നും' വി ഡി സതീശൻ പറഞ്ഞു.

Tags :
Author Image

Online Desk

View all posts

Advertisement

.