മാധ്യമങ്ങളോട് ഇടപെടുന്നത് ശരിയായ രീതിയിൽ അല്ല; സിപിഎം എറണാകുളം ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രിക്കെതിരെ രൂക്ഷവിമർശനം
ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം വിവിധ സിപിഎം കമ്മിറ്റികളിൽ മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയരുകയാണ്. ഇപ്പോഴിതാ എറണാകുളം ജില്ലാ കമ്മിറ്റിയിലും മുഖ്യമന്ത്രിക്കെതിരെ വിമർശനം ഉയരുകയാണ്.
മുഖ്യമന്ത്രിയുടെ രീതികളോടുള്ള എതിർപ്പും സർക്കാരിനോടുള്ള ഭരണവിരുദ്ധ വികാരവും ആണ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് എന്നാണ് ജില്ലാകമ്മിറ്റിയുടെ അവലോകനം. മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മാധ്യമങ്ങളോട് ഇടപെടുന്ന രീതി ഒട്ടും ശരിയല്ല. ബിഷപ്പ് ഡോ. ഗീവർഗീസ് മാർ കുറിലോസിനെതിരെ മുഖ്യമന്ത്രി നടത്തിയത് അതിരുവിട്ട പെരുമാറ്റം ആണെന്നും ജില്ലാ കമ്മിറ്റി വിമർശിച്ചു.
മകൾക്കെതിരെ ആരോപണം ഉയർന്നപ്പോൾ മൗനം ആണ് സ്വീകരിച്ചതെന്നും മക്കൾക്കെതിരെ ആരോപണമുയർന്നപ്പോൾ തനിക്കും പാർട്ടിക്കും പങ്കില്ലെന്ന് പറഞ്ഞ കോടിയേരി ബാലകൃഷ്ണനെ ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിക്ക് എതിരെയുള്ള വിമർശനം.