For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

വയനാട്: കേന്ദ്ര അവഗണനക്കെതിരെ കൂട്ടായ സമരം ഒഴിവായതിനു പിന്നിൽ സിപിഎമ്മാണെന്ന്; കെ.സി വേണുഗോപാൽ എംപി

06:32 PM Nov 27, 2024 IST | Online Desk
വയനാട്  കേന്ദ്ര അവഗണനക്കെതിരെ കൂട്ടായ സമരം ഒഴിവായതിനു പിന്നിൽ സിപിഎമ്മാണെന്ന്  കെ സി വേണുഗോപാൽ എംപി
Advertisement

ഡൽഹി: വയനാട് ദുരന്തത്തിലെ കേന്ദ്ര
അവഗണനക്കെതിരെ കേരളത്തിന്റെ കൂട്ടായ സമരം ഒഴിവായതിനു പ്രധാനകാരണം സിപിഎമ്മാണെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എംപി. ഒന്നിച്ചുള്ള സമരത്തിന് തയാറാണെന്ന് കോൺഗ്രസ് അറിയിച്ചെങ്കിലും സിപിഎം അത് അവഗണിച്ച് ഏകപക്ഷീയ സമരവുമായി മുന്നോട്ടുപോയി. ഒറ്റക്കെട്ടായി നിൽക്കേണ്ടവർ പിന്തിരിഞ്ഞു നിന്നതാണ് കേന്ദ്രത്തിന്റെ സഹായം വൈകിപ്പിച്ചത്. സത്യപ്രതിജ്ഞയ്ക്ക് ശേഷം പ്രിയങ്ക ഗാന്ധി ആദ്യം ഉന്നയിക്കുക വയനാട് പാക്കേജാവുമെന്നും ദുരന്തബാധിതർക്ക് വേണ്ടി പോരാടുമെന്നും കെ.സി വേണുഗോപാൽ എംപി പറഞ്ഞു.വയനാട് ദുരന്തനിവാരണ പാക്കേജ് വൈകുന്നതിനെതിരെ സിപിഎമ്മിനേക്കാൾ മുൻപേ സമരം ചെയ്യാനാണ് കോൺഗ്രസിന്റെ തീരുമാനം. നാളെ സത്യപ്രതിജ്ഞ ചെയ്യുന്ന പ്രിയങ്ക ഗാന്ധിയുടെ കന്നി പ്രസംഗത്തിൽ വയനാട് ഫണ്ട് വിതരണത്തിലെ കാലതാമസം ഉൾപ്പെടുത്തണമെന്ന് യുഡിഎഫ് എംഎൽഎമാർ നിർദേശിച്ചിരുന്നു. വയനാടിന് വേണ്ടി സമരം ആസൂത്രണം ചെയ്യാനായി പ്രിയങ്ക ഗാന്ധിയോടൊപ്പം, യുഡിഎഫ് എംഎൽഎമാർ സോണിയ ഗാന്ധിയുടെ വസതിയിൽ യോഗം ചേരുകയും ചെയ്തു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.