Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് സിപിഎം

12:14 PM Jun 21, 2024 IST | Online Desk
Advertisement

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആഞ്ഞടിച്ച് സി.പി.എം. സംഘ്പരിവാര്‍ അജണ്ടക്ക് കീഴടങ്ങുന്ന മനസ്സ് വെള്ളാപ്പള്ളിയില്‍ രൂപപ്പെട്ടുവരുന്നുവെന്നാണ് പ്രസ്താവനകളില്‍നിന്ന് മനസ്സിലാകുന്നതെന്നും നവോത്ഥാന സമിതി ചെയര്‍മാന്‍ സ്ഥാനത്ത് തുടരുന്ന കാര്യം സര്‍ക്കാറാണ് തീരുമാനിക്കേണ്ടതെന്നും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു. രാജ്യസഭ സ്ഥാനാര്‍ഥികളെ തീരുമാനിച്ച പശ്ചാത്തലത്തില്‍ ഇടതുപക്ഷം ന്യൂനപക്ഷത്തിന് കീഴ്‌പെട്ടുവെന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. ബി.ജെ.പി രൂപവത്കരിച്ച് കേന്ദ്ര മന്ത്രിസഭയില്‍ ഒരു മുസ്‌ലിമിനെ പോലും ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെന്നതിനു നേരെ ഒരു തരത്തിലുള്ള പ്രശ്‌നവും വെള്ളാപ്പള്ളിക്കില്ല.

Advertisement

എസ്.എന്‍.ഡി.പി നേതൃത്വം അണികളെ ബി.ജെ.പിയിലേക്കെത്തിക്കാന്‍ ശ്രമിക്കുകയാണ്. ഈഴവ സമുദായത്തില്‍ വര്‍ഗീയ ധ്രുവീകരണത്തിനുള്ള ശ്രമമാണ് നടന്നത്. രൂപവത്കരണ കാലം മുതല്‍ സ്വീകരിച്ച മതനിരപേക്ഷ ഉള്ളടക്കത്തില്‍നിന്ന് വ്യത്യസ്തമായി വര്‍ഗീയതയിലേക്ക് നീങ്ങാനാണു ശ്രമം. തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ബി.ഡി.ജെ.എസ് രൂപവത്കരിച്ചതോടെ ഈഴവ സമുദായത്തിലേക്കു ബി.ജെ.പി ആസൂത്രണം ചെയ്ത കടന്നുകയറ്റ അജണ്ടയാണ് നടന്നത്. വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും മകനുമെല്ലാം സമുദായത്തെ ആര്‍.എസ്.എസ് വത്കരിക്കാന്‍ ശ്രമം നടത്തിയിട്ടുണ്ട്. സര്‍വമതസംഗമം നടത്തി എല്ലാ മതങ്ങളുടെയും സാരാംശം ഒന്നാണെന്ന് പ്രഖ്യാപിച്ച ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങളില്‍നിന്ന് വ്യത്യസ്തമായ നിലപാടാണ് നേതൃനിരയിലുള്ളവര്‍ സ്വീകരിക്കുന്നത്.

Advertisement
Next Article