Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സിപിഎം നേതാവിനെ മർദിച്ച സംഭവം; പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ

12:28 PM Aug 12, 2024 IST | Online Desk
Advertisement

പാലക്കാട്: പാലക്കാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തെ മർദിച്ച പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. മങ്കര സ്റ്റേഷനിലെ സീനിയർ സിപിഒ അജീഷിനെയാണ് ജില്ലാ പൊലീസ് മേധാവി സസ്‌പെന്‍ഡ് ചെയ്തത്. പ്രാഥമിക അന്വേഷണ റിപ്പോർട്ടിനെത്തുടർന്നാണ് നടപടി. ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വകുപ്പുതല അന്വേഷണവും നടക്കും. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തിൽ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി കൂടിയായ കുനിയംപാടം സ്വദേശി കെ എം ഹംസയെയാണ് പൊലീസ് ഉദ്യോഗസ്ഥൻ മർദിച്ചത്. സിപിഎം ലോക്കൽ കമ്മിറ്റി പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് സസ്പെൻഷൻ.

Advertisement

Tags :
keralanewsPolitics
Advertisement
Next Article