For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

മാധ്യമങ്ങളോട് ആക്രോശിച്ച് സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസ്

04:13 PM Oct 25, 2024 IST | Online Desk
മാധ്യമങ്ങളോട് ആക്രോശിച്ച് സിപിഎം നേതാവ് എൻഎൻ കൃഷ്ണദാസ്
Advertisement

പാലക്കാട്‌: സിപിഎം ജില്ലാകമ്മിറ്റിയിലെ പൊട്ടിത്തെറിയിൽ പ്രതികരണം തേടിയ മാധ്യമങ്ങളോട് ആക്രോശിച്ച് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എൻഎൻ കൃഷ്ണദാസ്. സിപിഎം പാലക്കാട് ഏരിയ കമ്മിറ്റിയംഗം ഷുക്കൂർ പാർട്ടിവിട്ടത് സംബന്ധിച്ച ചോദ്യങ്ങളോട് രോഷത്തോടെ പ്രതികരിച്ചശേഷം മാധ്യമങ്ങളോട് കടന്നുപോകാൻ പറയുകയായിരുന്നു എൻഎൻ കൃഷ്ണദാസ്. നിങ്ങളോടൊക്കെ ഇത് പറയേണ്ട കാര്യമുണ്ടോയന്നും നിങ്ങള്‍ കഴുകൻമാരെ പോലെ നടക്കുകയല്ലെയെന്നും ഞങ്ങടെ പാര്‍ട്ടിയിലെ കാര്യം ഞങ്ങള്‍ തീര്‍ത്തോളാമെന്നും കൃഷ്ണദാസ് പൊട്ടിത്തെറിച്ചു.മാറ്, മാറ്, മാറ് എന്ന പലതവണ പറഞ്ഞശേഷം മാറാൻ പറഞ്ഞാൽ മാറിക്കോളണമെന്ന് പറഞ്ഞുകൊണ്ട് ആക്രോശിച്ച് മുന്നോട്ട് നീങ്ങുകയായിരുന്നു. എല്ലാവരോടും സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കരുതെന്നും കോലുംകൊണ്ട് എന്‍റെ മുന്നിലേക്ക് വരണ്ടെന്നും കൃഷ്ണദാസ് രോഷത്തോടെ പറഞ്ഞു. പാര്‍ട്ടി വിട്ട ഷുക്കൂറിനെ അനുനയിപ്പിക്കാൻ നേരത്തെ കൃഷ്ണദാസ് വീട്ടിലെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് മാധ്യമങ്ങള്‍ പ്രതികരണം തേടിയത്. ആരോട് ചർച്ച നടത്തിയെന്ന കാര്യം മാധ്യമങ്ങളോട് പറയേണ്ടന്നും കൃഷ്ണദാസ് പറഞ്ഞു.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.