Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

കരുവന്നൂരിൻ്റെ പേരിൽ സിപിഎം വോട്ട് ബിജെപിക്ക് ചോർത്തി: കെ. മുരളീധരൻ

02:03 AM Jun 24, 2024 IST | Online Desk
Advertisement

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റിൽ നിന്ന് തെറ്റിലേക്ക് പോകുകയാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് കെ. മുരളീധരൻ. അദ്ദേഹത്തിൻ്റെ നേതൃത്വം ഉള്ളടത്തോളം കാലം സിപിഎം കേരളത്തിൽ രക്ഷപ്പെട്ടില്ലെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു. തൃശൂരിൽ ബിജെപിയെ വിജയിപ്പിച്ചത് സിപിഎമ്മാണെന്നും സിപിഎമ്മിൻ്റെ ഉദ്യോഗസ്ഥര്‍ 5600 വോട്ട് ബിജെപിക്ക് ചേര്‍ത്ത് കൊടുത്തുവെന്നും അദ്ദേഹം ആരോപിച്ചു.

Advertisement

കരുവന്നൂർ കേസിൽ നിന്ന് തലയൂരാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ബിജെപിക്ക് വോട്ട് ചേര്‍ത്ത് കൊടുത്തതെന്ന് അദ്ദേഹം പറഞ്ഞു. ഇഡി അന്വേഷണം നേരിടുന്ന എം.കെ കണ്ണനെ ചെയർമാനാക്കിയാണ് സിപിഎം തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഒരു ഭാഗത്ത് ബിജെപിയെ കുറ്റം പറയുകയും മറുഭാഗത്ത് ബിജെപിയെ സഹായിക്കുകയും ചെയ്യുന്ന സമീപനമാണ് മുഖ്യമന്ത്രിയുടേത്. ടി.പി ചന്ദ്രശേഖരൻ വധ കേസിൽ ഒരു പ്രതിയെയും രക്ഷപ്പെടാൻ യു ഡി എഫ് അനുവദിക്കില്ല. നീക്കത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

Tags :
kerala
Advertisement
Next Article