Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി അസമിലെ സിപിഎം പ്രവർത്തകർ

10:53 AM Jan 21, 2024 IST | Veekshanam
Advertisement

അസം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ അണിചേർന്ന് അസമിലെ സിപിഎം പ്രവർത്തകർ. അസമിലെ ലഖിംപൂരിൽ വെച്ചാണ് സിപിഎം, സിഐടിയു പ്രവർത്തകർ യാത്രയുടെ ഭാഗമായത്. ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ഗാന്ധി സംസാരിച്ചുകൊണ്ടിരിക്കെയാണ് സിപിഎം പ്രവർത്തകർ രാഹുൽ ഗാന്ധിക്കും യാത്രയ്ക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുദ്രാവാക്യം വിളികളോടെ എത്തിച്ചേർന്നത്.

Advertisement

സിപിഎം ജില്ലാ സെക്രട്ടറിയും പ്രവർത്തകരുമാണ് രാഹുൽ ഗാന്ധിക്ക് മുദ്രാവാക്യം വിളികളുമായി എത്തിയത്. 'രാഹുൽ ഗാന്ധി സിന്ദാബാദ്', രാഹുൽ ഗാന്ധിക്കു സ്വാഗതം', 'സിപിഎം സിന്ദാബാദ്', 'ഭാരത് ജോഡോ സിന്ദാബാദ്' തുടങ്ങിയ മുദ്രാവാക്യം വിളികളുമായി സിപിഎം പ്രവർത്തകർ റാലി നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. നേരത്തേ ഗോഹപുരിലും സിപിഎം പ്രവർത്തകർ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് പിന്തുണയുമായിറാലി നടത്തിയിരുന്നു.

Tags :
featured
Advertisement
Next Article