സിപിഎമ്മിന്റെ വർഗീയ വിഷം തുപ്പുന്ന പരസ്യം, പാലക്കാട്ടെ വോട്ടർമാർ പുച്ഛിച്ചുതള്ളും; വികെ ശ്രീകണ്ഠൻ എംപി
04:02 PM Nov 19, 2024 IST
|
Online Desk
Advertisement
പാലക്കാട്: വ്യാജ പരസ്യങ്ങളിൽ വീഴുന്നവരല്ല പാലക്കാട്ടെ വോട്ടർമാരെന്ന് വികെ ശ്രീകണ്ഠൻ എംപി. സന്ദീപ് ആർഎസ്എസ് പശ്ചാത്തലമുള്ള ആളാണെന്ന് അറിയാത്തവർ ആരാണുള്ളതെന്നും അദ്ദേഹം ചോദിച്ചു. വർഗീയ വിഷം തുപ്പുന്ന പരസ്യം എവിടെ വന്നാലും വോട്ടർമാർ പുച്ഛിച്ചു തള്ളും. സന്ദീപ് കൊലക്കേസ് പ്രതിയല്ലെന്നും വി.കെ ശ്രീകണ്ഠൻ പറഞ്ഞു.
Advertisement
ഒ.കെ വാസു ഉൾപ്പടെ ഉള്ളവർ സിപിഎമ്മിലേക്ക് ചേർന്നത് ബിജെപിയിൽ നിന്നാണ്. സിപിഎം തല മറന്ന് എണ്ണ തേയ്ക്കുന്നുവെന്നും ശ്രീകണ്ഠൻ കുറ്റപ്പെടുത്തി. സിപിഎമ്മും ബിജെപിയും ഉയർത്തികൊണ്ട് വന്ന വിവാദങ്ങൾ നീർകുമിള പോലെ പൊട്ടിപ്പോയി. വർഗീയ വിഷം തുപ്പുന്ന പരസ്യം എവിടെ വന്നാലും പരമ പുച്ഛത്തോടെ തള്ളിക്കളയുന്ന വോട്ടർമാരാണ് പാലക്കാട്ടെയെന്നും അദ്ദേഹം പറഞ്ഞു.
Next Article