മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ ക്രെയിൻ കുഴിയിലേക്ക് മറിഞ്ഞ്; ഓപറേറ്റർ മരിച്ചു
08:22 PM Dec 18, 2024 IST
|
Online Desk
Advertisement
മംഗളൂരു: ബജ്‌പെ പൊലീസ് സ്‌റ്റേഷൻ പരിധിയില്‍ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിന്റെ പുറത്തേക്കുള്ള കവാട സമീപം ക്രെയിൻ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് ഓപറേറ്റർ മരിച്ചു.ഉത്തർപ്രദേശ് സ്വദേശി അരുണ്‍ കുമാർ ജാദവാണ് (39) മരിച്ചത്.
ആഡ്യപ്പാടിയില്‍ നിന്ന് എയർപോർട്ട് എക്സിറ്റ് വഴി കെഞ്ചാരു ജങ്ഷനിലേക്ക് പോവുകയായിരുന്ന ക്രെയിൻ ചെരിഞ്ഞ റോഡില്‍ കുഴിയിലേക്ക് വീഴുകയായിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അരുണ്‍കുമാറിനെ നാട്ടുകാർ ഉടൻ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മംഗളൂരു നോർത്ത് ട്രാഫിക് പൊലീസ് അപകടസ്ഥലം സന്ദർശിച്ചു.
Advertisement
Next Article