Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

അര്‍ജുനായുള്ള തിരച്ചിലില്‍ വീണ്ടും പ്രതിസന്ധി: അടിഞ്ഞ ചളിയും പാറയും മരങ്ങളും നീക്കാതെ തിരച്ചില്‍ സാധ്യമല്ല

03:39 PM Aug 14, 2024 IST | Online Desk
Advertisement

ഷിരൂര്‍: മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനടക്കം മൂന്ന് പേര്‍ക്കായുള്ള തിരച്ചിലില്‍ വീണ്ടും പ്രതിസന്ധി.അഞ്ച് മണിക്കൂറോളമാണ് സംഘം തിരച്ചില്‍ നടത്തിയെങ്കിലും പുഴയില്‍ അടിഞ്ഞു കൂടിയ ചെളിയാണ് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെയുടെ നേതൃത്വത്തിലുള്ള സംഘത്തിനും നാവികസേനാ ഉദ്യോഗസ്ഥര്‍ക്കും തടസമാകുന്നതെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ പ്രതികരിച്ചു.ചെളി നീക്കിയാല്‍ മാത്രമേ ആഴത്തിലിറങ്ങി പരിശോധിക്കാനാകൂ.

Advertisement

ഇതിനായി ഗോവയില്‍ നിന്ന് ഫ്‌ലോട്ടിംഗ് ഡ്രഡ്ജര്‍ എത്തിക്കാന്‍ ശ്രമിക്കുമെന്നും കാര്‍വാര്‍ എംഎല്‍എ അറിയിച്ചു.സിഗ്‌നല്‍ ലഭിച്ച സ്ഥലങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ ചളിയും പാറക്കഷ്ണങ്ങളും മരക്കഷ്ണങ്ങളും അടിഞ്ഞുകൂടി കിടക്കുന്നതാണ് നിലവില്‍ തിരച്ചിലിന് പ്രതിസന്ധിയായിരിക്കുന്നത്.തുറമുഖത്ത് നിന്ന് പുഴയിലൂടെ ഡ്രഡ്ജര്‍ എത്തിക്കാനാണ് ശ്രമം. എന്നാല്‍ സ്വാതന്ത്ര്യ ദിനമായതിനാല്‍ നാളെ എത്തിക്കാനാകില്ല.കേരളത്തില്‍ നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടില്ല. ഓപ്പറേറ്റര്‍ അസുഖബാധിതനാണ് എന്നായിരുന്നു ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി. ഈ മറുപടി ലഭിച്ചത് വൈകിയാണെന്നും കാര്‍വാര്‍ എംഎല്‍എ കുറ്റപ്പെടുത്തി.എത്ര സമയമെടുത്താലും ഷിരൂരില്‍ പരിശോധന തുടരുക തന്നെ ചെയ്യുമെന്നും എംഎല്‍എ വ്യക്തമാക്കി.പരിശോധന ആഴത്തില്‍ നടത്തണമെങ്കില്‍ ഡ്രെഡ്ജിംഗ് മെഷീന്‍ ആവശ്യമാണെന്ന് മഞ്ചേശ്വരം എംഎല്‍എ എ.കെ.എം അഷ്‌റഫും അറിയിച്ചു.
എത്ര ആഴത്തില്‍ പോയാലും വലിയ മരക്കഷ്ണങ്ങളും പാറകളുമാണ് തിരച്ചില്‍ സംഘത്തിന് കാണാന്‍ സാധിക്കുന്നത്.

Advertisement
Next Article