For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് വിലക്ക്: അശ്ലീല ആംഗ്യത്തില്‍ സൗദി അറേബ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി

01:17 PM Feb 27, 2024 IST | Online Desk
ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് വിലക്ക്  അശ്ലീല ആംഗ്യത്തില്‍ സൗദി അറേബ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി
Advertisement

റിയാദ്: സൗദി പ്രൊ ലീഗില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് വിലക്ക് വരുമോ മത്സരശേഷം താരം മൈതാനത്ത് നടത്തിയ അശ്ലീല ആംഗ്യത്തില്‍ സൗദി അറേബ്യന്‍ ഫുട്ബാള്‍ ഫെഡറേഷന്റെ അച്ചടക്ക സമിതി അന്വേഷണം ആരംഭിച്ചതായി പ്രദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

Advertisement

ഞായറാഴ്ച രാത്രി അല്‍ ഷബാബിനെ കീഴടക്കി വിജയാഹ്ലാദം പ്രകടിപ്പിക്കവെയാണ് ക്രിസ്റ്റ്യാനോ ഗാലറിയിലേക്ക് നോക്കി അശ്ലീല ആംഗ്യം കാണിച്ചത്. ഷബാബിന്റെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു അല്‍ നസ്‌റിന്റെ ജയം. ക്രിസ്റ്റ്യാനോ ഒരു ഗോള്‍ നേടിയപ്പോള്‍ ബ്രസിലീയന്‍ താരം ടലിസ്‌ക ഇരട്ടഗോളുകള്‍ നേടി.

മത്സരത്തിന്റെ തുടക്കത്തില്‍തന്നെ മെസ്സി, മെസ്സി വിളികളുമായി ഷബാബ് ആരാധകര്‍ ക്രിസ്റ്റ്യനോയെ പ്രകോപിപ്പിച്ചിരുന്നു. പിന്നാലെയാണ് മത്സര ശേഷം ആരാധകരെ നോക്കി താരം കൈ കൊണ്ട് അശ്ലീല ആംഗ്യം കാണിക്കുന്നത്. 'അല്‍ ഷബാബ് ആരാധകര്‍ക്കു മുന്നില്‍ അല്‍ നസ്ര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കാണിച്ച അശ്ലീല ആംഗ്യം കാണികളില്‍ നീരസത്തിന് കാരണമായി, വിഷയത്തില്‍ അച്ചടക്ക സമിതി അന്വേഷണം ആരംഭിച്ചു -പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

ആംഗ്യം കാണിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച് രണ്ടു ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. പ്രൊ ലീഗ് സീസണില്‍ 22 ഗോളുകളുമായി ഗോള്‍ വേട്ടക്കാരില്‍ ഒന്നാമനാണ് ക്രിസ്റ്റ്യാനോ. 39 കാരനായ റൊണാള്‍ഡോ മുമ്പും സമാനമായ വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍, അല്‍ ഹിലാലിനെതിരായ പരാജയത്തിന് ശേഷം ഡഗൗട്ടിലേക്കുള്ള യാത്രക്കിടെ ജനനേന്ദ്രിയത്തില്‍ പിടിക്കുന്ന തരത്തില്‍ ആംഗ്യം കാണിച്ചിരുന്നു.

റിയാദ് സീസണ്‍ കപ്പ് ഫൈനലില്‍ അല്‍ നസ്ര്‍ പരാജയപ്പെട്ട് മടങ്ങുമ്പോള്‍ സ്റ്റാന്‍ഡില്‍നിന്ന് എറിഞ്ഞ അല്‍ ഹിലാല്‍ സ്‌കാര്‍ഫ് തന്റെ ഷോര്‍ട്ട്‌സില്‍ ഇട്ടു വലിച്ചെറിയുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Author Image

Online Desk

View all posts

Advertisement

.