മേയർ ആര്യാ രാജേന്ദ്രന്റെ പെരുമാറ്റം അഹങ്കാരം നിറഞ്ഞത്; സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വിമർശനം
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ മേയർ ആര്യാ രാജേന്ദ്രനെതിരെ വിമർശനം. കെഎസ്ആർടിസി ഡ്രൈവറുമായി ഉണ്ടായ തർക്കം പൊതുജനങ്ങൾക്കിടയിൽ മോശമായ പ്രതികരണത്തിന് കാരണമായി.
കെഎസ്ആർടിസി മെമ്മറികാർഡ് നഷ്ടമായത് നന്നായി എന്നും ഇല്ലായെങ്കിൽ സച്ചിൻ ദേവിന്‍റെ പ്രകടനം ജനങ്ങൾ കാണുമായിരുന്നെന്നും പാർട്ടി കൂടി അതിൽ പെട്ടുപോകുമായിരുന്നു എന്നും മേയറും കുടുംബവും നടുറോഡിൽ കാണിച്ചത് ഗുണ്ടായിസത്തിന് തുല്യമായ പ്രവൃത്തി ആണെന്നും കമ്മിറ്റിയിൽ വിമർശനം ഉയർന്നു. മന്ത്രി റിയാസ് കടകംപള്ളി തർക്കത്തിനെകുറിച്ചും ജില്ല കമ്മറ്റിയില്‍ വിമര്‍ശനമുണ്ടായി. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും വിമർശനം ഉയർന്നു.
മുഖ്യമന്ത്രിയുടെ ഓഫീസിൽ സാധാരണ മനുഷ്യർക്കും പാർട്ടി പ്രവർത്തകർക്കും പ്രവേശനമില്ല, അതുപോലെ മൂന്നുമണിക്ക് ശേഷം ജനങ്ങൾക്ക് കാണാനുള്ള അനുവാദവും ഇല്ല. ഇത്തരം സമീപനങ്ങൾ എന്തിനാണെന്നും ചോദ്യമുയർന്നു.