Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ജില്ലാ പൊലീസ് മേധാവിയെ പൊതുവേദിയില്‍ രൂക്ഷമായി വിമര്‍ശിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ.

06:39 PM Aug 20, 2024 IST | Online Desk
Advertisement


മലപ്പുറം:
ജില്ലാ പൊലീസ് മേധാവിയെ പൊതുവേദിയില്‍ രൂക്ഷമായി വിമര്‍ശിച്ച് പി.വി. അന്‍വര്‍ എം.എല്‍.എ. പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളന ഉദ്ഘാടന വേദിയിലാണ് മലപ്പുറം എസ്.പി എസ്. ശശിധരനെ രൂക്ഷഭാഷയില്‍ പി.വി അന്‍വര്‍ വിമര്‍ശിച്ചത്. സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരെ ജനങ്ങളുടെ മനോവികാരമുണ്ടാക്കാന്‍ പൊലീസില്‍ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നും എം.എല്‍.എ ആരോപിച്ചു. ഇതിനുപിന്നാലെ ചടങ്ങില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കേണ്ടിയിരുന്ന എസ്.പി. ഒറ്റവാക്കില്‍ പ്രസംഗം അവസാനിപ്പിച്ച് വേദി വിട്ടു.

Advertisement

പരിപാടിക്ക് എസ്.പി വൈകിയാണ് എം.എല്‍.എയെ ചൊടിപ്പിച്ചത്. ഐ.പി.എസ്. ഓഫിസര്‍മാരുടെ പെരുമാറ്റം പൊലീസ് സേനക്ക് നാണക്കേടാണെന്ന് പറഞ്ഞാണ് എം.എല്‍.എ ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. തന്റെ പാര്‍ക്കിലെ 2500 കിലോയോളം ഭാരമുള്ള റോപ്പ് കാണാതായെന്നും എട്ടുമാസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞില്ലെന്നും എം.എല്‍.എ പറഞ്ഞു.

കഞ്ചാവ് കച്ചവടക്കാരുമായി ചേര്‍ന്ന് ചില പൊലീസ് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉന്നത ഉദ്യോഗസ്ഥന്‍ തന്നോട് പറഞ്ഞതായും അന്‍വര്‍ വെളിപ്പെടുത്തി. ചില പുഴുക്കുത്തുക്കള്‍ ഈ സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പലഘട്ടത്തിലും പ്രതിസന്ധിയിലാക്കുന്നുണ്ട്. സര്‍ക്കാരിനെതിരെ ജനങ്ങളുടെ മനോവികാരമുണ്ടാക്കാന്‍ ചിലയാളുകള്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഫലം കാണുന്നുമുണ്ട്. ദുരുദ്ദേശ്യപൂര്‍വം താനെന്തോ വലിയയാളെന്ന നിലയില്‍ പ്രവര്‍ത്തിക്കുകയാണ്.

എസ്.പി കുറേ സിം കാര്‍ഡ് പിടിച്ചത് ഞാന്‍ കണ്ടു. ഞങ്ങളുടെ 10 ലക്ഷത്തിന്റെ മുതലിന് യാതൊരു വിവരവുമില്ല. ഞാനൊരു പൊതുപ്രവര്‍ത്തകനാണ്. എന്റെ വീട്ടില്‍ നടന്ന സംഭവത്തില്‍ എന്നെ വിളിച്ചുസംസാരിക്കാനുള്ള ഉത്തരവാദിത്തം എസ്.പിക്കില്ലേയെന്നും അന്‍വര്‍ ജില്ലാ പൊലീസ് മേധാവിയെ വേദിയിലിരുത്തി ചോദിച്ചു.എസ്.പി ബോധപൂര്‍വം പരിപാടിയില്‍ വൈകിയെത്തിയെന്നും പി.വി അന്‍വര്‍ ആരോപിച്ചു. രാവിലെ പത്തു മണിക്ക് പറഞ്ഞ സമ്മേളനത്തിന് 9.50ന് മലപ്പുറത്ത് എത്തിയിട്ടുണ്ട്. എന്നാല്‍, കുറച്ചുകൂടി കാത്തിരിക്കാനാണ് എന്നോട് വിളിച്ചുപറഞ്ഞത്. 27 മിനിറ്റ് ഞാന്‍ കാത്തിരുന്നു. എസ്.പി തിരക്ക് പിടിച്ച ഓഫിസറാണ്. അതിന്റെ ഭാഗമായാണ് വൈകിയതെങ്കില്‍ ഒരു പ്രശ്നവുമില്ല. എന്നാല്‍, അവനവിടെ ഇരിക്കട്ടെ എന്ന ഭാവത്തിലാണെങ്കില്‍ അദ്ദേഹം തന്നെ തീരുമാനിക്കേണ്ട കാര്യമാണെന്നും അന്‍വര്‍ എം.എല്‍.എ പറഞ്ഞു.

Advertisement
Next Article