Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ചെന്നൈ മുങ്ങി, റോഡിൽ മുതല, ഭയന്നു വിറച്ച് ജനങ്ങൾ

07:12 PM Dec 04, 2023 IST | Veekshanam
Advertisement

ചെന്നൈ: ചരിത്രത്തിലേക്കും വലിയ മഴ ദുരന്തത്തിനാണു ചെന്നൈ മെട്രൊപ്പൊളീറ്റൻ ന​ഗരം സാക്ഷ്യം വഹിക്കുന്നത്. ന​ഗരം പൂർണമായി വെള്ളത്തിൽ മുങ്ങി. പലേടത്തും കെട്ടിടങ്ങളും മതിലുകളും ഇടിഞ്ഞു വീണു. അഞ്ച് പേർക്കു ജീവഹാനി ഉണ്ടായി എന്നാണു വിവരം. രാത്രിയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയുണ്ട്. ചെന്നൈ വിമാനത്താവളം രാത്രി 11.30 വരെ പൂർണമായി പ്രവർത്തനം നിർത്തി വച്ചു. അന്താരാഷ്ട്ര സർവീസുകളടക്കം റദ്ദാക്കി. വിമാനത്താവളം എപ്പോൾ തുറക്കുമെന്ന് പറയാനാവില്ലെന്ന് അധികൃതർ.
ന​ഗരത്തിലെ വാഹന ​ഗതാ​ഗതം അപ്പാടെ നിശ്ചലമായി. നൂറു കണക്കിനു വാഹനങ്ങൾ പെരുവെള്ളത്തിൽ ഒലിച്ചു പോയി. നിരവധി വീടുകളും തകർന്നു. അതിനിടെ വെലവേലിലിൽ ന്യൂ ജൻ സ്കൂളിനു സമീപം റോഡിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മുതല റോഡ് മുറിച്ചു കരയിലേക്കു കയറുന്നതിന്റെ വിഡിയോ ചിത്രങ്ങൾ പുറത്തുവന്നത്ജനങ്ങളെ ഭയചകിതരാക്കി. കാറിൽ യാത്ര ചെയ്തവരാണ് മുതലയുടെ വിഡിയോ പകർത്തിയത്. വനമ വകുപ്പ് അധികൃതർ സ്ഥലത്തെത്തി മുതലയെ തെരയുന്നുണ്ട്.
ഇപ്പോഴും ബം​ഗാൾ ഉൾക്കടലിൽ തന്നെയാണ് മിഷോങ് ചുഴലിയുടെ സ്ഥാനം. തെക്കൻ ആന്ധ്രയ്ക്കും ചെന്നൈക്കും ഇടയിൽ കര തൊടുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങളോടു പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ.

Advertisement

Tags :
featured
Advertisement
Next Article