Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ശബരിമലയിൽ ഭക്തജനത്തിരക്ക്

01:56 PM Dec 21, 2024 IST | Online Desk
Advertisement

ശബരിമല മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളായ 25നും 26നും വെർച്വൽ ക്യൂ വെട്ടിക്കുറച്ചു തീർത്ഥാടക തിരക്ക് കണക്കിലെടുത്താണ് തീരുമാനം. 25 നാണ് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന. വെർച്വൽ ക്യൂ വഴി 54,000 പേർക്ക് മാത്രമാണ് ഈ ദിവസം ദർശനം നടത്താൻ സാധിക്കുക. മണ്ഡല പൂജ നടക്കുന്ന 26ന് 60000 പേരിലേക്കും വെർച്വൽ ക്യൂ ചുരുക്കി.

Advertisement

സ്പോട് ബുക്കിം​ഗ് പൂർണമായി ഒഴിവാക്കാനാണ് ആലോചനയെങ്കിലും അന്തിമ തീരുമാനം ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റേതായിരിക്കും. മണ്ഡല മകര വിളക്കിനോട് അനുബന്ധിച്ച് ജനുവരി 12,13,14 ദിവസങ്ങളിലും വെർച്വൽ ക്യൂ എണ്ണം വെട്ടിക്കുറച്ചു. 70,000 ൽ നിന്നാണ് വെർച്വൽ ക്യൂ പരിമിതപ്പെടുത്തിയത്. ഇന്നും സന്നിധാനത്ത് വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.
ഇന്നലെ 96,000 പേ‍ർ ദർശനം നടത്തി.

ശബരിമലയിൽ വർദ്ധിക്കുന്ന തിരക്ക് നിയന്ത്രിക്കാൻ പൊലീസിന്റെ അധിക ബാച്ച് സന്നിധാനത്ത് ചുമതലയേറ്റിട്ടുണ്ട്. 2,400 പേരടങ്ങുന്ന പൊലീസ് സംഘമാണ് നിലവിൽ ഡ്യൂട്ടിയിൽ ഉള്ളത്. ഇതിനുപുറമേയാണ് പുതിയ ബാച്ച് എത്തുന്നത്. ഇന്നലെയും 90,000 ത്തിന് മുകളിൽ ഭക്തർ ദർശനം നടത്തി. സ്പോട് ബുക്കിംഗ് ഇന്നലെയും ഇരുപതിനായിരം കവിഞ്ഞു.

Tags :
news
Advertisement
Next Article