For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

‘യുവാക്കളുടെ സ്വപ്നത്തെ തകർക്കുന്നു’: കേന്ദ്രത്തെ വിമർശിച്ച് പ്രിയങ്ക

12:21 PM Jun 15, 2024 IST | ലേഖകന്‍
‘യുവാക്കളുടെ സ്വപ്നത്തെ തകർക്കുന്നു’  കേന്ദ്രത്തെ വിമർശിച്ച് പ്രിയങ്ക
Advertisement
Advertisement

ന്യൂഡൽഹി: നീറ്റ് പരീക്ഷാ നടത്തിപ്പിൽ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു പിന്നാലെ യുവത്വത്തിന്റെ സ്വപ്നങ്ങളെ ആക്രമിക്കുകയാണ് ബിജെപിയെന്ന് പ്രിയങ്ക പറഞ്ഞു.

‘‘ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയതും യുവാക്കളുടെ സ്വപ്നങ്ങൾക്ക് നേരെയുള്ള ആക്രമണം ആരംഭിച്ചു. നീറ്റ് പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട ക്രമക്കേടുകളെ കുറിച്ചുള്ള വിദ്യാഭ്യാസ മന്ത്രിയുടെ കർക്കശമായ പ്രതികരണം 24 ലക്ഷം വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയെ അവഗണിക്കുന്നതാണ്. പൊതുമധ്യത്തിൽ ലഭ്യമായ വസ്തുതകൾ വിദ്യാഭ്യാസ മന്ത്രി കാണുന്നില്ലേ?’’–പ്രിയങ്ക ഗാന്ധി കുറിച്ചു.

മേയ് അഞ്ചിന് നടന്ന നീറ്റ് പരീക്ഷയിൽ 4750 കേന്ദ്രങ്ങളിലായി നടന്ന 24 ലക്ഷം വിദ്യാർഥികളാണ് പ്രവേശന പരീക്ഷ എഴുതിയത്. ഫലം പ്രസിദ്ധീകരിച്ചതിന് ശേഷം പരീക്ഷാ നടത്തിപ്പിലെയും ഫലനിർണയത്തിലെയും ക്രമക്കേടുകൾ രക്ഷിതാക്കളും വിദ്യാർഥികളും ചോദ്യം ചെയ്തിരുന്നു. സമൂഹമാധ്യമത്തിൽ ചോദ്യപേപ്പർ ചോർന്നതിനെതിരെ പരീക്ഷാ ദിവസം ദേശീയ ടെസ്റ്റിങ് ഏജൻസിക്കെതിരെ ആരോപണം ഉയർന്നിരുന്നു. 1563 വിദ്യാർഥികൾക്ക് അനുവദിച്ച ഗ്രേസ് മാർക്ക് റദ്ദാക്കാനും തീരുമാനം കൈക്കൊണ്ടിട്ടുണ്ട്.

Tags :
Author Image

ലേഖകന്‍

View all posts

Advertisement

.