എസ്ബിഐയുടെ പുതിയ ചെയർമാനായി സി എസ് സെറ്റി
ഏഷ്യയിലെ ഏറ്റവും വലിയ വാണിജ്യ ബാങ്കായ എസ്ബിഐയുടെ പുതിയ ചെയർമാനായി സി എസ് സെറ്റി. ചള്ള ശ്രീനിവാസുലു സെറ്റി എന്നാണ് മുഴുവൻ പേര്. മൂന്നു വർഷത്തേയ്ക്കാണു നിയമനം. നിലവിൽ ബാങ്കിന്റെ ഏറ്റവും മുതിർന്ന എംഡിയാണ് അദ്ദേഹം. നിലവിലെ എസ്ബിഐ ചെയർമാൻ ദിനേശ് കുമാർ ഖാര ഓഗസ്റ്റ് 28 ന് 63 വയസ് തികയുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം.
എസ്ബിഐ ചെയർമാൻ സ്ഥാനത്തേക്കുള്ള ഉയർന്ന പ്രായപരിധി 63 വയസാണ്. ഇന്ത്യയിലെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഒരു ചെയർമാനും, നാല് എംഡിമാരുമാണുള്ളത്. ചുമതലയേൽക്കുന്ന ദിവസം മുതൽ മൂന്നു വർഷത്തേയ്ക്കാകും ചെയർമാന്റെ കാലാവധി. എസ്ബിഐയിൽ വിവിധ തലങ്ങളിലായി 35 വർഷത്തിലേറെ പ്രവർത്തി പരിചയമുണ്ട്. ഇന്ത്യയിലെ ഏറ്റവും മുതിർന്ന ബാങ്കർമാരിൽ ഒരാളാണ് അദ്ദേഹത്തിന് വയസുണ്ട്. 1988 -ൽ പ്രൊബേഷണറി ഓഫീസറായാണ് സെറ്റി എസ്ബിഐയിൽ ഔദ്യോഗിക ജീവിതം ആരംഭിച്ചത്.