രാജ്യതാല്പര്യത്തിന് ഭീഷണിയായ പാഠ്യപദ്ധതി പരിഷ്കരണം ചെറുക്കും: കെപിഎസ്ടിഎ
തിരുവനന്തപുരം : ചരിത്ര വസ്തുതകൾ തമസ്കരിച്ച് വർഗീയ ഫാസിസ്റ്റ് നയങ്ങൾ കുത്തിനിറച്ച് തയ്യാറാക്കുന്ന എൻസിഇആർടി പാഠപുസ്തകങ്ങൾ ഇന്ത്യയുടെ മതേതര കാഴ്ചപ്പാടിന് ഭീഷണിയാകുമെന്ന് കെപിഎസ്ടിഎ സംസ്ഥാന സമിതി കുറ്റപ്പെടുത്തി. സംഘപരിവാർ അജണ്ട നടപ്പിലാക്കി പാഠ്യപദ്ധതി കാവിവൽക്കരിക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്.
കേന്ദ്രനയങ്ങളെ എതിർക്കുവാനെന്ന വ്യാജേന പാഠപുസ്തകങ്ങളിൽ ചുവപ്പുവൽക്കരണം നടപ്പിലാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. കാവിവൽക്കരണവും ചുവപ്പുവൽക്കരണവും ഒരുപോലെ എതിർക്കപ്പെടണം. യാഥാർത്ഥ്യം മറച്ചുവെച്ച് രാഷ്ട്രീയ താല്പര്യങ്ങൾ സംരക്ഷിക്കുവാനുള്ള കേന്ദ്ര- കേരള സർക്കാരുകളുടെ രാഷ്ട്രീയ അജണ്ട കേരളത്തിൽ നടപ്പിലാക്കാൻ അനുവദിക്കുകയില്ലെന്നും കെ പി എസ് ടി എ സംസ്ഥാന സമിതി അറിയിച്ചു.
സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൾമജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ, ട്രഷറർ വട്ടപ്പാറ അനിൽകുമാർ, സീനിയർ വൈസ് പ്രസിഡൻ്റ് ടി എ ഷാഹിദ റഹ്മാൻ, അസോസിയേറ്റ് ജനറൽ സെക്രട്ടറി എൻ രാജ്മോഹൻ , വൈസ് പ്രസിഡൻ്റുമാരാരായ കെ രമേശൻ, ബി സുനിൽകുമാർ, ബി ബിജു, അനിൽ വെഞ്ഞാറമൂട്, ടി യു സാദത്ത്, പി എസ് ഗിരീഷ്കുമാർ, സാജു ജോർജ്, സെക്രട്ടറിമാരായ പി വി ജ്യോതി, ബി ജയചന്ദ്രൻ പിള്ള, വർഗീസ് ആൻ്റണി, ജോൺ ബോസ്കോ, ജി കെ ഗിരീഷ്, പി വിനോദ്കുമാർ, പി എസ് മനോജ്, പി എം നാസർ, എം കെ അരുണ എന്നിവർ പ്രസംഗിച്ചു.