Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

പൊലീസ് സുരക്ഷ ആവശ്യപ്പെടുന്ന കത്ത് പുറത്ത്, രജിസ്ട്രാർ അവ​ഗണിച്ചു

02:57 PM Nov 27, 2023 IST | ലേഖകന്‍
Advertisement

കൊച്ചി: പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് കുസാറ്റിലെ സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പൽ നൽകിയ കത്ത് രജിസ്ട്രാർ അവ​ഗണിച്ചതാണ് കുസാറ്റ് ദുരന്തത്തിനു കാരണമെന്ന് ആരോപണം. കുസാറ്റ് ദുരന്തത്തിൽ സർവകലാശാലയുടെ വീഴ്ച വ്യക്തമാക്കുന്ന കത്ത് പുറത്തുവന്നതോടെയാണ് വിവാദം കൊഴുക്കുന്നത്. പരിപാടിക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പാൾ രജിസ്ട്രാർക്ക് നൽകിയ കത്താണ് പുറത്തു വന്നത്.
കത്ത് ലഭിച്ചിട്ടും രജിസ്ട്രാർ നടപടി എടുത്തില്ല എന്നാണ് ആരോപണം. ഇതിനിടെ, അപകടം അന്വേഷിക്കുന്ന മൂന്നംഗ സമിതി കൊച്ചിയിൽ യോഗം ചേർന്നു. കുസാറ്റിലെ സ്കൂൾ ഓഫ് എൻജിനീയറിങ് പ്രിൻസിപ്പളിൻറെ പേരിൽ പുറത്ത് വന്ന കത്തിലാണ് ക്രമസമാധാനം ഉറപ്പുവരുത്തുന്നതിനായി പൊലീസ് സുരക്ഷ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.
അച്ചടക്കം ഉറപ്പാക്കുന്നതിനായി വിദ്യാർത്ഥികൾ ഉൾപ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവിചാരിതമായ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കുന്നതിനായി പൊലീസ് സുരക്ഷ നിർബന്ധമാണെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് കത്തിൽ ആവശ്യപ്പെടുന്നത്. ധിഷ്ണ 2023 എന്ന പേരിൽ സ്കൂൾ ഓഫ് എൻജിനീയറിങിലെ വിദ്യാർത്ഥികൾ 24, 25 തീയതികളിൽ പരിപാടി നടത്തുന്നുണ്ട് എന്നും ആവശ്യത്തിനു പൊലീസ് സുരക്ഷവേണമെന്നും കത്തിലുണ്ട്‌. ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിലേക്ക് പുറത്ത് നിന്നുള്ളവരും വരാൻ സാധ്യതയുണ്ട്. പ്രശ്‌നങ്ങൾ ഇല്ലാതിരിക്കാനും അപകടങ്ങൾ ഒഴിവാക്കാനുമാണ് ആവശ്യത്തിനു പൊലീസിനെ ഉറപ്പാക്കേണ്ടതെന്നും കത്തിൽ പറഞ്ഞെങ്കിലും നടപടി സ്വീകരിച്ചില്ല. സർവകലാശാലയുടെ ഭാ​ഗ്തു നിന്ന് വീഴ്ച സംഭവിച്ചെന്നു വിസി സമ്മതിച്ചിട്ടു പോലും ഒരു നടപടിയും ഇതുവരെ ഉണ്ടായില്ല. അതിനിടെ കുസാറ്റിലെ താൽക്കാലിക വൈസ് ചാൻസിലറെ മാറ്റണമെന്ന നിവേദനവുമായി സേവ് യുണിവേഴ്സിറ്റി ക്യാംപസ് അധികൃതർ ​ഗവർണറെ സമീപിച്ചിട്ടുണ്ട്.

Advertisement

Advertisement
Next Article