For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

കുസാറ്റ് ദുരന്തം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

05:48 PM Nov 27, 2023 IST | veekshanam
കുസാറ്റ് ദുരന്തം  മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
Advertisement

കൊച്ചി: കളമശ്ശേരി കുസാറ്റിൽ തിക്കിലും തിരക്കിലും പെട്ട് നാലു പേര്‍ മരിക്കാനിടയായ സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. വിശദമായി പരിശോധിച്ച് രണ്ടാഴ്ചക്കകം അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. സുരക്ഷാ വീഴ്ച അടക്കം പരിശോധിക്കണമെന്നും നിര്‍ദേശമുണ്ട്.ആലുവ റൂറല്‍ എസ് പിക്കും കൊച്ചി സര്‍വകലാശാലാ രജിസ്ട്രാര്‍ക്കുമാണ് കമ്മീഷന്‍ അംഗം വി കെ ബീനാകുമാരി നോട്ടീസയച്ചത്. സര്‍വകലാശാലയിലെ സുരക്ഷാ വീഴ്ച ആരോപിച്ച് മനുഷ്യാവകാശ കമ്മീഷന് പരാതി ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി.

Advertisement

Tags :
Author Image

veekshanam

View all posts

Advertisement

.