ചക്രവാതചുഴി; അടുത്ത 5 ദിവസം മഴക്ക് സാധ്യത
03:17 PM May 25, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് മഴയ്ക്ക് സാധ്യതയായി വിദഗ്ധർ പറയുന്നത്. ശക്തമായ കാറ്റോടെയുള്ള മഴയ്ക്കും ഇടിമിന്നലിനും സാധ്യത ഉണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം.ഒറ്റപ്പെട്ടസ്ഥലങ്ങളിൽ മെയ് 25 മുതൽ 27 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
Advertisement
Next Article