For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; നാളെമുതൽ മഴയ്ക്ക് സാധ്യത

02:19 PM Nov 30, 2024 IST | Online Desk
ഫിന്‍ജാല്‍ ചുഴലിക്കാറ്റ്  നാളെമുതൽ മഴയ്ക്ക് സാധ്യത
Advertisement

ഫിന്‍ജാല്‍ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ കേരളത്തില്‍ നാളെ മുതല്‍ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. എന്നാല്‍ ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ജനറല്‍ മൃത്യുഞ്ജയപാത്ര പറഞ്ഞു. ശബരിമല തീര്‍ത്ഥാടനം കണക്കിലെടുത്ത് കേന്ദ്ര കലാവസ്ഥ കേന്ദ്രം പ്രത്യേകമായി അറിയിപ്പുകള്‍ നല്‍കുന്നുണ്ട്. തീരദേശത്ത് ജാഗ്രത പാലിക്കണമെന്നാണ് നിര്‍ദേശം. അതേസമയം, ഫിന്‍ജാല്‍ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട് തീരം തൊടുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചെന്നൈ ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ കാറ്റും മഴയുമാണ്. ചെന്നൈ എയര്‍പോര്‍ട്ട് താത്കാലികമായി അടച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കളക്ടര്‍മാരുടെ യോഗം വിളിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി. ചെന്നൈ ചെങ്കല്‍പട്ട്, റാണിപട്ട്, തിരുവള്ളൂര്‍ കാഞ്ചിപുരം ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കടല്‍ക്ഷോഭം അതിരൂക്ഷമായി തുടരുന്നു. തീരദേശ മേഖലയിലുള്ളവര്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദ്ദേശം നല്‍കി.

Advertisement

Tags :
Author Image

Online Desk

View all posts

Advertisement

.