തെക്കന്‍ ശ്രീലങ്കയ്‌ക്ക് മുകളില്‍ ചക്രവാതച്ചുഴി: കേരളത്തില്‍ ഇടിമിന്നലിനോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യത
04:31 PM Aug 13, 2024 IST
|
Online Desk
Advertisement
തിരുവനന്തപുരം: തെക്കന്‍ ശ്രീലങ്കയ്‌ക്ക് മുകളില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലിനോട് കൂടിയ ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. റായലസീമ മുതല്‍ കോമറിന്‍ മേഖല വരെ 900 മീറ്റര്‍ ഉയരം വരെ ന്യൂനമര്‍ദ പാത്തിയും സ്ഥിതി ചെയ്യുന്നുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ആഗസ്റ്റ് 13 മുതല്‍ 15 വരെ അതിശക്തമായ മഴയ്‌ക്കും ആഗസ്റ്റ് 13 മുതല്‍ 17 വരെ ശക്തമായ മഴയ്‌ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
Advertisement
ചൊവ്വാഴ്ച പത്തനംതിട്ടയിലും ഇടുക്കിയിലും ഓറഞ്ച് അലര്‍ട്ടും നല്‍കിയിട്ടുണ്ട്. ആലപ്പുഴ, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. ബുധനാഴ്ച എറണാകുളം, തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. മറ്റു ജില്ലകളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
Next Article