For the best experience, open
https://m.veekshanam.com
on your mobile browser.
Advertisement

റമാൽ ചുഴലിക്കാറ്റ്; ബംഗാളിൽ കനത്ത മഴ

10:57 AM May 27, 2024 IST | Online Desk
റമാൽ ചുഴലിക്കാറ്റ്  ബംഗാളിൽ കനത്ത മഴ
Advertisement

കൊല്‍ക്കത്ത: റമാൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ബംഗാളില്‍ കനത്ത മഴ തുടരുകയാണ്. മഴ തുടരുന്ന സാഹചര്യത്തിൽ സതേൺ, ഈസ്റ്റേൺ റെയിൽവേയുടെ നിരവധി ട്രെയിനുകൾ റദ്ദാക്കി. ഒരു ലക്ഷത്തിലധികം പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയാതായി ബംഗാള്‍ സര്‍ക്കാര്‍ അറിയിച്ചു. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. നിരവധി ആളുകളെ ഒഴിപ്പിച്ചു. കൊൽക്കത്തയോട് ചേർന്നുള്ള താഴ്ന്ന പ്രദേശങ്ങളിലെ തെരുവുകളും വീടുകളും വെള്ളത്തിനടിയിലായി.

Advertisement

അതേസമയം, ചുഴലിക്കാറ്റ് മുന്നറിയിപ്പുള്ളതിനാൽ യാതൊരു കാരണവശാലും ബംഗാൾ ഉൽക്കടലിൽ മത്സ്യബന്ധനത്തിനായി പോകാൻ പാടുള്ളതല്ലെന്ന് സംസ്ഥാനത്ത്‌ നിർദേശമുണ്ട്. മെയ് 31ന് മുന്‍പായി കാലവര്‍ഷം കേരളത്തില്‍ പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ വിലയിരുത്തല്‍. വരുന്ന ബുധന്‍, വ്യാഴം ദിവസങ്ങളില്‍ കേരളത്തില്‍ വീണ്ടും മഴ കനക്കും. ഈ രണ്ടു ദിവസവും തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള 7 ജില്ലകളിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

Tags :
Author Image

Online Desk

View all posts

Advertisement

.