Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

സുഡാനില്‍ അണക്കെട്ട് തകര്‍ന്ന് 30 പേര്‍ മരിച്ചു; 20 ഗ്രാമങ്ങള്‍ ഒലിച്ചുപോയി

12:50 PM Aug 27, 2024 IST | Online Desk
Advertisement

ഖാര്‍ത്തൂം: കനത്ത മഴയെ തുടര്‍ന്ന് കിഴക്കന്‍ സുഡാനില്‍ അണക്കെട്ട് തകര്‍ന്ന് 30 പേര്‍ മരിച്ചതായും 20 ഗ്രാമങ്ങള്‍ ഒലിച്ചുപോയതായും ഐക്യരാഷ്ട്രസഭ വൃത്തങ്ങള്‍ അറിയിച്ചു. മരണ സംഖ്യ ഉയരാന്‍ ഇടയുണ്ട്.

Advertisement

മാസങ്ങളായി ആഭ്യന്തരയുദ്ധത്തില്‍ മുങ്ങിയ രാജ്യം പ്രകൃതി ദുരന്തം കൂടിയായപ്പേള്‍ അക്ഷരാര്‍ഥത്തില്‍ തകര്‍ന്നു. 150നും 200നും ഇടയില്‍ ആളുകളെ കാണാതായിട്ടുണ്ട്. 50,000ത്തോളം ആളുകള്‍ക്ക് കിടപ്പാടം ഇല്ലാതായതായാണ് റിപ്പോര്‍ട്ട്.

പോര്‍ട്ട് സുഡാനില്‍ നിന്ന് 40 കിലോമീറ്റര്‍ വടക്ക് അര്‍ബാത്ത് അണക്കെട്ടാണ് ഞായറാഴ്ച പെയ്ത കനത്ത മഴയെ തുടര്‍ന്ന് തകര്‍ന്നത്. പ്രദേശം തിരിച്ചറിയാന്‍ കഴിയാത്തവിധം മാറിപ്പോയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വൈദ്യുതിയും ജല പൈപ്പുകളുംതകര്‍ന്നതായും റെഡ് സീ സ്റ്റേറ്റ് വാട്ടര്‍ അതോറിറ്റി മേധാവി ഒമര്‍ ഈസ ഹാറൂണ്‍ പറഞ്ഞു. വെള്ളപ്പൊക്കത്തില്‍ സ്വര്‍ണ്ണ ഖനിത്തൊഴിലാളികളുടെ മൃതദേഹങ്ങളും അവരുടെ ഉപകരണങ്ങളും ഒഴുകിനടക്കുന്നതായി കണ്ടതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പോര്‍ട്ട് സുഡാനിലെ പ്രധാന ജലസ്രോതസ്സായിരുന്നു അണക്കെട്ട്. വരും ദിവസങ്ങളില്‍ നഗരം ശുദ്ധജലക്ഷാമത്തിന്റെ ഭീഷണിയിലാണെന്ന് സുഡാനീസ് എന്‍വയണ്‍മെന്റലിസ്റ്റ് അസോസിയേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു.

Advertisement
Next Article