Kerala | ThiruvananthapuramWayanadErnakulamIdukkiThrissur
National
Global | Kuwait
TechnologySportsEducationAgricultureEntertainmentFeatured
Advertisement

ഡേവിഡ് വാർണർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചു

04:17 PM Jun 25, 2024 IST | Online Desk
Australia's David Warner celebrates after scoring a century (100 runs) during the first one day international (ODI) cricket match of a three-match series between India and Australia at the Wankhede Stadium in Mumbai on January 14, 2020. (Photo by Punit PARANJPE / AFP) / IMAGE RESTRICTED TO EDITORIAL USE - STRICTLY NO COMMERCIAL USE
Advertisement

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഡേവിഡ് വാര്‍ണര്‍. ട്വന്‍റി-20 ലോകകപ്പില്‍ നിന്ന് ഓസ്‌ട്രേലിയ പുറത്തായതോടെയാണ് വാർണർ വിരമിക്കൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്കെതിരെ നടന്ന മത്സരമാണ് വാര്‍ണറിന്‍റെ അവസാന അന്താരാഷ്ട്ര മത്സരവും. ആ മത്സരത്തില്‍ ആറ് റണ്‍സ് മാത്രമാണ് വാര്‍ണറിന് നേടാനായത്.

Advertisement

ഓസ്‌ട്രേലിയയ്ക്കായി സീനിയര്‍ കരിയറില്‍ മൂന്ന് ഫോര്‍മാറ്റിലുമായി 383 മത്സരങ്ങളാണ് വാര്‍ണര്‍ കളിച്ചത്. 112 ടെസ്റ്റുകളിലും 161 ഏകദിനങ്ങളിലും 110 ടി20 മത്സരങ്ങളിലുമാണ് ഓസീസ് താരം കളത്തിലിറങ്ങിയത്.ടെസ്റ്റില്‍ 8786 റണ്‍സും ഏകദിനത്തില്‍ 6932 റണ്‍സും ടി20യില്‍ 3277 റണ്‍സുമെടുത്തിട്ടുണ്ട് വാര്‍ണര്‍. 2015ലും 2023ലും ഏകദിന ലോകകപ്പ് സ്വന്തമാക്കിയ ഓസ്‌ട്രേലിയന്‍ ടീമിലും അംഗമായിരുന്നു വാര്‍ണര്‍.

2021 ടി20 ലോകകപ്പ് കിരീടം നേടിയ ടീമിലും കഴിഞ്ഞ തവണ ലോകടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പ് കിരീടം വിജയിച്ച ടീമിലും അംഗമായിരുന്നു.ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍ നിന്നും നേരത്തെ തന്നെ വിരമിച്ച വാര്‍ണര്‍ ഈ ലോകകപ്പായിരിക്കും തന്‍റെ അവസാന അന്താരാഷ്ട്ര ടൂര്‍ണമെന്‍റ് എന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

Tags :
newsSports
Advertisement
Next Article