ഡേ ഫ്രഷ് 25 -മത് ഔട്ട് ലെറ്റ് അബ്ബാസിയയിൽ തുറന്നു !
കുവൈറ്റ് സിറ്റി : ഡേ ഫ്രഷ് വെജിറ്റബിൾ ശൃംഖലയുടെ 25 -മത് ഔട്ട് ലെറ്റ് അബ്ബാസിയയിൽ തുറന്നു. അബ്ബാസിയയിൽ ഏറ്റവും ജനത്തിരക്കേറിയ ബ്ലോക്ക് നാളിലെ സ്ട്രീറ്റ് നാലിൽ കൊച്ചിൻ സ്റ്റുഡിയോക്കു സമീപത്താണ് ഡേ ഫ്രഷ് വെജിറ്റബിൾന്റെ 25 - മതുംഅബ്ബാസിയയിലെ ആറാമതുമായ ഔട്ട്ലെറ്റ് ഉദ്ഘാടനം ചെയ്യപ്പെട്ടിട്ടുള്ളത്. നാട്ടിലെ നിന്നും നേരിട്ട് എത്തിക്കുന്ന വിഷമുക്ത പച്ചക്കറികൾ ആകർഷകമായ നിരക്കിൽ ഡേ ഫ്രഷ് ന്റെ പ്രത്യേകതയാണ്. പച്ചക്കറികൾക്ക് പുറമെ നിലവാരമുള്ള പലവ്യഞ്ജനങ്ങളും ഡേ ഫ്രസ്ന്റെ വിവിധ ഔട്ട്ലെറ്റുകളിൽ ലഭ്യമാണ്.അരി പലവ്യഞ്ജനമടക്കം ഓണത്തിന് വേണ്ട എല്ലാ വിധ പച്ചക്കറികളും പ്രത്യക ഓഫറുകളിലും സ്പെഷൽ നിരക്കുകളിലും ഡേ ഫ്രഷിന്റെ എല്ലാ ഔട്ടലെറ്റുകളിലും ലഭ്യമാണെന്ന് സി ഇ ഓ കൂടിയായ ഡേ ഫ്രഷ് കൺട്രി ഹെഡ് ശ്രീ ദിലീപ് കുമാർ അറിയിച്ചു.
ഹ്രസ്വ കാലം കൊണ്ട് മലയാളികളുടെ മാത്രമല്ല ഇന്ത്യൻ സമൂഹത്തിന്റെയകമാനം വിശ്വാസ്യത നേടി പ്രശസ്തിയിലേക്ക് കുതിക്കുന്ന 'ഡേ ഫ്രഷ്' അതിവേഗമുള്ള വളർച്ചയുടെ പാതയിലാണ്. അബ്ബാസിയക്ക് പുറമെ മലയാളികൾ തിങ്ങിപ്പാർക്കുന്ന അബുഹലീഫ, മംഗഫ്, സാൽമിയ, മഹബൂല, ഫർവാനിയ, റിഗ്ഗയ് എന്നിവിടങ്ങളിലും ഡേഫ്രഷ്ന്റെ നിരവധി ബ്രാഞ്ചുകളുണ്ട്. ഗുണനിലവാരമുള്ള പച്ചക്കറികൾ മിതമായ നിരക്കിൽ ഉപഭോക്താക്കൾക്ക് എത്തിച്ചു നൽകുന്നതിന് ഡേ ഫ്രഷ് പ്രതിജ്ഞാബദ്ധമാണെന്നു ശ്രീ ദിലീപ് കുമാർ വെളിപ്പെടുത്തി.സാമൂഹ്യ പ്രവർത്തകരും അഭ്യുദയ കാംക്ഷികളും ഉപഭോക്താക്കളുമടക്കം ഉദ്ഘാടനവേളയിൽ ധാരാളം പേര് സന്നിഹിതരായിരുന്നു.